ന്യൂയോർക്: രാത്രിയിലെ ഉറക്കക്കുറവ് അത്ര നിസ്സാരമല്ല. ദിവസവും എട്ടുമണിക്കൂറിൽ താഴെയുള്ള ഉറക്കം വിഷാദരോഗത്തിലേക്ക് നയിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യു.എസിലെ ബിൻഗാംട്ടൺ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തികളിൽ അമിത ധ്യാനം, ആശങ്ക തുടങ്ങിയ ദുർബലചിന്തകൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
വ്യത്യസ്തവ്യക്തികൾക്ക് വിവിധ ചിത്രങ്ങൾ കാണിച്ചുനൽകി അവരുടെ വൈകാരികപ്രകടനങ്ങൾ മനസ്സിലാക്കിയായിരുന്നു നിരീക്ഷണം. അതിൽ ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു. ബിഹേവിയർ തെറപ്പി ആൻഡ് എക്സ്െപരിമെൻറൽ സൈക്യാട്രി ജേണലിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ് വ്യക്തികളുടെ ഉയർന്ന ചിന്താഗതി നെഗറ്റിവ് ചിന്തകളിലേക്ക് നയിക്കുന്നതിനും നിഷേധാത്മകസ്വഭാവത്തിനും ഇടയാക്കും. നെഗറ്റിവ് ചിന്താഗതി മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്നതിനും മറ്റുള്ളവർ അകറ്റിനിർത്തുന്നതിനും കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.