രോഗങ്ങളുടെ പെരുമഴക്കാലം

വേനൽ ചൂടിന് ശമനമായി മഴക്കാലം ശക്തിയായി. കൂടെ മഴക്കാല രോഗങ്ങളും തലപൊക്കി തുടങ്ങി. ചെറിയ ജലദോഷ പനി മുതൽ ഡെങ്കിപ ്പനി വരെ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. വ്യക് തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകി രോഗം പടർന്ന് പിടിക്കാതിരിക്കാൻ ജാഗ്രത വേണം.

കൊതു കാണ് ഈ സമയം ഏറ്റവും വലിയ വില്ലനാകുന്നത്. കൊതുക് കടി ഏൽക്കാതെ സൂക്ഷിക്കുക തന്നെയാണ് രക്ഷ. കൊതുക് വലയ്ക്കുള്ളിൽ മാത്രം ഉറങ്ങുക. ഇളം നിറങ്ങളിലുള്ള കാലും കയ്യും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. വാതിലുകളിലും ജനലുകളിലും എയർ ഹോളുക ളിലും വല കെട്ടുക. വീട്ടിലും പരിസരത്തും കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക, വൃത്തിയായി സൂക്ഷിക്കുക. കൊതുകു മു ട്ടയിട്ടു പെരുകുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
ഈ കാലയളവിൽ സൂക്ഷിക്കേണ്ട ചില ര ോഗങ്ങളെക്കുറിച്ചറിയാം, ഒപ്പം പ്രതിരോധ മാർഗങ്ങളെക്കുറിച്ചും.

ഡെങ്കിപ്പനി
ബ്രേക്ക് ബോൺ ഫീവർ എന് നുകൂടി അറിയപ്പെടുന്ന ഡെങ്കിപ്പനി വൈറസ് രോഗമാണ്. കൊതുകു പരത്തുന്ന ഡെങ്കു വൈറസ് ആണ് രോഗ കാരണം. ആദ്യതവണ വരുന്ന ഡെ ങ്കിപ്പനി (ടൈപ്പ് – 1) കൃത്യമായി ചികിത്സിച്ചു ഭേദമായാൽ ടൈപ്പ് ഒന്ന് ഡെങ്കിപ്പനിയെ ശരീരത്തിലുണ്ടാകുന്ന ആൻറിബോഡ ികൾ ജീവിതകാലം മുഴുവൻ പ്രതിരോധിക്കും. എന്നാൽ വീണ്ടും വൈറസ് വാഹകരായ കൊതുകുകളുടെ കടിയേറ്റാൽ ടൈപ്പ് – 2, ടൈപ്പ്– 3 ഡ െങ്കിപ്പനിയാണു ബാധിക്കുക. ഇതു കൂടുതൽ അപകടകാരിയാണ്. രക്തസ്രാവം പ്രധാന ലക്ഷണമായ ഹെമറാജിക് ഡെങ്കിപ്പനിയിലേക്കു രോഗിയെത്തുന്നത് ഈ സാഹചര്യത്തിലാണ്.

പ്രതിരോധമാർഗം:
കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ മാർഗം. നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക, ഡോക്ടർമാര ുടെ നിർദ്ദേശ പ്രകാരം രക്ത പരിശോധനകൾ ചെയ്യുക, ഇളം ചൂടുവെള്ളം കൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുക എന്നിവ ചെയ്യണം.

മഞ്ഞപ്പിത്തം
പുറത്തുനിന്ന് പതിവായി ആഹാരം കഴിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയണം. തണുത് ത വെള്ളം തന്നെയാണ് പ്രധാന വില്ലന്‍. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. തിളച്ച വെള്ളത്തിലേയ്ക്ക് പച്ചവെള്ളമൊഴിച്ച് തണുപ്പിക്കുന്നതുകൊണ്ടു പ്രയോജനമില്ല. ചൂടുള്ള ഭക്ഷണം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കി വേണം ഉപയോഗിക്കാന്‍.

കൊണ്ടുനടന്നു വില്‍ക്കുന്ന ആഹാരസാധനങ്ങള്‍ വേണ്ടെന്നുവെക്കാം. പ്രത്യേകിച്ച് ഐസ്ക്രീം, മധുര പലഹാരങ്ങള്‍, അച്ചാറുകൾ എന്നിവയൊക്കെ. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന ശീതള പാനീയങ്ങള്‍ കുടിക്കാതിരിക്കുക. കുടിച്ചാല്‍തന്നെ ഐസ് ഒഴിവാക്കുക. കുലുക്കി സര്‍ബത്ത് പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കാം. മലിനജലം നേരിട്ട് ഉള്ളില്‍ ചെല്ലുന്നതിലൂടെ ഇത്തരം അസുഖങ്ങൾ എളുപ്പത്തിൽ പിടിപെടാൻ കാരണമാകും. അസുഖം വന്നാല്‍ ഉടനെ ശരിയായ ചികിത്സ തേടണം.

എലിപ്പനി
ലെപ്റ്റോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്കു കാരണം. ജന്തുക്കളുടെ മൂത്രത്തിലൂടെയാണു രോഗാണുക്കൾ പുറത്തുവരുന്നത്. മലിനജലത്തിൽ രോഗാണുക്കൾ സജീവമായി നിലനിൽക്കും. ജന്തുക്കളുടെ മൂത്രം കലർന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുമ്പോഴോ, രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുമ്പോഴോ, സൂക്ഷ്മജീവികൾ മനുഷ്യശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിലെ മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മ ചർമത്തിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു.

പ്രതിരോധമാർഗം:
വെള്ളത്തില്‍ കലര്‍ന്ന അണുക്കളെ നശിപ്പിക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാം. പാടത്ത് പണിയെടുക്കുന്നവരും മലിനജലവുമായി സമ്പര്‍ക്കമുള്ള ജോലി ചെയ്യുന്നവരും, ഇറച്ചിവെട്ട്, കൈതകൃഷി തുടങ്ങിവ ജോലികളില്‍ ഏര്‍പ്പെടുന്നവരും കയ്യുറകള്‍, ബൂട്ട് തുടങ്ങിയവ ഉപയോഗിക്കണം. എലി നിയന്ത്രണത്തിന് ഉപാധികള്‍ വീടുകളില്‍ സ്വീകരിക്കണം. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച് പ്രതിരോധ മരുന്ന് കഴിക്കണം. സ്വയം ചികിത്സ അപകടമാണ്, രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.

വൈറൽ പനി
റൈനോ വൈറസ്, അഡിനോ വൈറസ്, ഇൻഫ്ളൂവെൻസ് വൈറസ് എന്നിവയാണ് രോഗാണു. പെട്ടെന്നു പിടിപെടുന്ന രോഗമാണിത്. ഒരാൾക്കു വന്നാൽ വായുവിലൂടെ മറ്റൊരാളിലെത്തുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ശരീരവേദന എന്നിവയാണു രോഗലക്ഷണങ്ങൾ.

സാധാരണ ഏഴുദിവസം കൊണ്ടു രോഗം മാറും. എന്നാൽ നേരത്തെ ബാക്ടീരിയ രോഗാണുബാധ ഉണ്ടായവരിൽ വൈറൽപനി ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയിലെക്കെത്താൻ സാധ്യതയുള്ളതിനാൽ ചികിത്സ തേടണം.

ഛർദി, അതിസാരം
ബാക്ടീരിയയും വൈറസുമാണ് രോഗാണുക്കൾ. മലിനമായ ജലം, ഇത്തരം ജലം കലർന്ന ആഹാരസാധനങ്ങൾ എന്നിവയിലൂടെയാണു രോഗം പകരുന്നത്. ശരീരത്തിൽ നിന്നു ജലാംശവും ലവണാംശവും നഷ്ടപ്പെടുന്നു. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഇതു ഗുരുതരമാകുന്നു.

പ്രതിരോധമാർഗം:
വീട്ടിൽതന്നെ ചെയ്യാവുന്ന പാനീയ ചികിത്സ രോഗലക്ഷണം കണ്ടുതുടങ്ങുന്ന ഉടൻ നൽകണം. 200 മില്ലി ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് കറിയുപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും കലർത്തി ഇടവിട്ട് കൊടുക്കണം. ഒ.ആർ.എസ് പാക്കറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച പാനീയം, കഞ്ഞിവെള്ളം, കരിക്കിൻ വെളളം തുടങ്ങിയ എല്ലാ പാനീയങ്ങളും നൽകാം.

ടൈഫോയിഡ്
സാൽമൊണല്ല ടൈഫിയാണ് രോഗാണു. രോഗാണുവാഹകരുടെയും മലമൂത്രവിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പരത്തുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ടൈഫോയിഡ് ബാധിച്ച രോഗികൾ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായതിനുശേഷവും ആറു മുതൽ എട്ട് ആഴ്ച വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസർജിച്ചേക്കാം. ദിവസങ്ങളോളം നീളുന്ന പനിയാണ് രോഗലക്ഷണം, വയറിളക്കം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും രോഗി പ്രകടിപ്പിക്കും.

പ്രതിരോധമാർഗം:
ടൈഫോയിഡ് ബാധിച്ചവർ ശരിയായ ചികിത്സ പൂർണമായ കാലയളവിൽ ചെയ്യണം. രോഗം ഭേദമായ ശേഷവും തുടർ പരിശോധനകൾക്കു വിധേയമാകണം. രോഗം മാറി ആറുമാസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.

കോളറ
വിബ്രിയോ കോളറയാണ് രോഗം പരത്തുന്നത്. മലിനമാക്കപ്പെട്ട ഭക്ഷണപദാർഥങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികൾക്കാണു രോഗം പിടിപിടാൻ സാധ്യത കൂടുതൽ. പെട്ടെന്നു പടർന്നുപിടിക്കും. കഠിനമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാക്കുന്ന നിർജലീകരണം മൂലം രോഗി പെട്ടെന്ന് ക്ഷീണിതനാകുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതു മരണത്തിനിടയാക്കാം.

പ്രതിരോധമാർഗം:
കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവഹാനിയുണ്ടാകാം. കോളറ ബാക്ടീരിയ ദീർഘനാൾ മനുഷ്യശരീരത്തിൽ നിലനിൽക്കും. രോഗം ഭേദമായതിനു ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ചകൾ വരെ രോഗാണുക്കൾ രോഗിയുടെ മലത്തിൽ ഉണ്ടാകും. അതുകൊണ്ട് അക്കാലവും സൂക്ഷിക്കണം. ശുചിത്വത്തിലും ശ്രദ്ധിക്കണം.

മഴക്കാല രോഗങ്ങളെ ചികിത്സിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഹോമിയോപ്പതി ഔഷധങ്ങൾ വേഗത്തിൽ പ്രവർത്തിച്ച് രോഗികൾക്ക് ആശ്വാസം നൽകും.

(ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ സെക്രട്ടറിയും, മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യലിറ്റി മെഡിക്കൽ സ​​െൻറർ ചീഫ് കൺസൾട്ടന്‍റുമാണ് ലേഖകൻ)
ഇ-മെയിൽ: draslamvnb@gmail.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.