വിശ്വാസികൾക്ക് ഇത് വ്രതകാലമാണ്. ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള പുണ്യകാലം. രോഗികളും കുഞ്ഞുങ്ങളും വ്രതമനുഷ്ഠിക്കണമെന്ന് നിർബന്ധമില്ല. ഗർഭിണികളാണെങ്കിലോ? ഗർഭസ്ഥ ശിശുവിെൻറ ആരോഗ്യം സംരക്ഷിക്കേണ്ട കടമ മാതാവിനാണ്. അതിനാൽ ഗർഭിണികൾ വ്രതമനുഷ്ഠിക്കുേമ്പാൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗർഭകാലത്തിെൻറ തുടക്കത്തിൽ സ്ഥിരമായി ഛർദിക്കുകയും ദ്രാവക നഷ്ടം സംഭവിക്കുകയും ചെയ്യുന്ന വേളയിൽ നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്. ഗർഭിണി പൂർണ ആരോഗ്യവതിയാണെങ്കിൽ നോമ്പ് ദോഷം ചെയ്യില്ല. നോമ്പ് അനുഷ്ഠിക്കും മുമ്പ് ഗർഭിണി വൈദ്യപരിശോധന നടത്തി രക്തസമ്മർദം, പ്രമേഹം എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണം. നോമ്പ് അനുഷ്ഠിച്ചാൽതന്നെ അവർ കാപ്പി, ചായ, ശീതളപാനീയം മുതലായവ പൂർണമായി ഒഴിവാക്കണം. ആരോഗ്യകരമായ സമീകൃത ആഹാരം കഴിക്കണം. ദിനംപ്രതി 8 - 12 കപ്പ് വെള്ളമെങ്കിലും കുടിക്കണം.
ഒരു കപ്പ് പാലും കുറച്ച് ഇൗന്തപ്പഴവും കഴിച്ച് നോമ്പ് തുറക്കുന്നതാണ് നല്ലത്. അതിനുശേഷം വൈവിധ്യമാർന്ന ഭക്ഷണംകൂടി കഴിക്കണം. കിടക്കുന്ന സമയത്തിന് മുേമ്പ (തറാവീഹ് നമസ്കാരം കഴിഞ്ഞു ഒരു മണിക്കൂറിനുശേഷം) ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കേണ്ടതാണ്. അനുവദനീയ അളവിൽ അന്നജം അടങ്ങിയ ഭക്ഷണമായിരിക്കണം. ഇതിൽ പൂരിത കൊഴുപ്പുകൾ ഒഴിവാക്കണം. മിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഇറച്ചി, മുട്ട, മത്സ്യം, വെണ്ണ മുതലായവ അത്താഴ സമയത്ത് കഴിക്കണം. അമിതമായ എരുവും പുളിയും ഒഴിവാക്കണം.
അനുവദനീയ സമയത്ത് അളവ് കുറച്ച് ഒന്നിലധികം തവണ ഭക്ഷണം കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നില്ല. കൊഴുപ്പുള്ളതും മൊരിഞ്ഞതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ നെഞ്ചെരിച്ചിലും അമിത വണ്ണവും ഒഴിവാക്കാം. ദിനേന രണ്ടുമൂന്നു തവണ പുതിയ പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.