ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എം. ആർ.എൻ.എ വാക്സിന് നിയന്ത്രിതമായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). 18 വയസ്സിന് മുകളിലുള്ളവരിലാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി.
ജെനോവ ഫാർമക്യൂട്ടിക്കൽസാണ് വാക്സിൻ വികസിപ്പിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവോവാക്സ് എന്ന വാക്സിനും ഏഴ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിട്ടുണ്ട്. രണ്ട് മുതൽ എട്ട് ഡിഗ്രി ചൂടിൽ വരെ ഇവ സൂക്ഷിക്കാവുന്നതാണ്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ വിദഗ്ധ കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷമാണ് രണ്ട് വാക്സിനുകളും ജനങ്ങളിലേക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.