വാഷിങ്ടൺ: പുകവലിക്കാരായ മാതാപിതാക്കളുടെ കൂടെ ജീവിക്കുന്ന കുട്ടികൾ മുതിരുേമ്പാൾ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലെന്ന് ഗവേഷണ റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 70,900 പുകവലിക്കാരല്ലാത്ത യുവതീയുവാക്കൾക്കിടയിൽ പഠനം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കൾ പുകവലി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും റിപ്പോർട്ട് തയാറാക്കിയ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പഠനം നടത്തിയവരിൽ 23 ശതമാനം ഹൃദയാഘാതം, 42 ശതമാനം ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, 27 ശതമാനം ആസ്മ പോലുള്ള രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവരിൽ കൂടുതലും ആഴ്ചയിൽ 10 ലേറെ മണിക്കൂറിലേറെ പുകവലിക്കാർക്കൊപ്പം കഴിയുന്നവരാണ്. പുകവലിക്കാത്ത മാതാപിതാക്കൾക്കൊപ്പം കഴിയുന്നവരെയും പഠന വിധേയമാക്കിയിരുന്നു. ഇവരിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഗണ്യമായി കുറഞ്ഞിരിക്കുന്നതായി മനസ്സിലാക്കി. അമേരിക്കൻ ജേണൽ ഒാഫ് പ്രിവൻറിവ് മെഡിസിനിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.