മഡ്രിഡ്(സ്പെയിൻ): ആശുപത്രിയിലെ മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മരണത്തെ തോൽപിച്ച് റോസ മരിയ ഫെർണാണ്ടസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുേമ്പാൾ പലവട്ടമാണ് മരണം മുഖാമുഖം വന്നത്. ഇപ്പോൾ ഈ 71കാരി നടക്കുകയും സംസാരിക്കുകയും ചെയ്യും. ‘‘ഒരാഴ്ച മുമ്പ് എഴുന്നേൽക്കാനോ സംസാരിക്കാനോ സാധിക്കുമായിരുന്നില്ല. ഇപ്പോൾ എനിക്കതിനു കഴിയുന്നുണ്ട്. അതിയായ സന്തോഷം തോന്നുന്നു’’-റോസ പറയുന്നു.
മാർച്ച് ആറിനാണ് ശ്വാസതടസ്സത്തെ തുടർന്ന് റോസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്കകം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അന്നുമുതൽ ആരോഗ്യപ്രവർത്തകർ കൃത്യമായി പരിചരിച്ചു. സ്പെയിനിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും.
‘‘ഒാരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുേമ്പാഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട് പോലും എെൻറ അവസ്ഥയെ കുറിച്ച് പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണത്തിെൻ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക് കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു -അവർ പറയുന്നു.
ആഴ്ചകളോളം വെൻറിലേറ്ററിലായിരുന്നു അവർ. അങ്ങനെ രക്ഷപ്പെടുന്ന രോഗികളിൽ പലരും സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും ഓർമ നഷ്ടപ്പെട്ടതായും പറയാറുണ്ട്. എന്നാൽ റോസയുടെ കാര്യം മറിച്ചാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടുമാസത്തിലേറെയായി നീണ്ട ചികിത്സക്കൊടുവിൽ അവർ ആരോഗ്യ തിരിച്ച് പിടിച്ചിരിക്കുന്നു. എല്ലാം ഒാർത്തെടുക്കാനും നടക്കാനും സംസാരിക്കാനും ഇപ്പോഴവർക്ക് സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.