പ്രമേഹം ആളുകളുടെ ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിക്കുന്ന അസുഖമാണ്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരുന്നത് പ്രമേഹരോഗികളെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. പ്രകൃതിയിൽ തന്നെ പ്രമേഹം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന സസ്യങ്ങളുണ്ട്. അഞ്ച് തരം ഇലകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അവ ഏതെന്ന് നോക്കാം.
ആയുർവേദത്തിലെ ഔഷധമായ അശ്വഗന്ധയുടെ ഇല പ്രമേഹത്തിന് ഏറ്റവും ഗുണപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇൻസുലിൻ ഉത്പാദനത്തെ അശ്വഗന്ധ സഹായിക്കും. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. അശ്വഗന്ധയുടെ വേരും ഇലയും ഉപയോഗിക്കാം. ഇലകൾ വെയിലിൽ ഉണക്കി പൊടിച്ച്, ഈ പൊടി ഇളം ചൂടുള്ള വെള്ളത്തിൽ കലക്കി കുടിക്കാം. ഇത് പ്രമേഹ രോഗികൾക്ക് ഗുണപ്രദമാണ്.
നാരംശം ഏറ്റവും കൂടുതൽ അടങ്ങിയവയാണ് കറിവേപ്പില. നാരംശം കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ദഹനം സാവധാനമാക്കുകയും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യും. ഇൻസുലിൻ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനാൽ ദിവസവും രാവിലെ കറിവേപ്പിലകൾ ചവക്കുന്നത് നല്ലതാണ്.
സോല്യുബിൾ ഫൈബർ ആയ പെക്ടിൻ, വിറ്റമിൻ സി, നാരംശം എന്നിവയാൽ സമൃദ്ധമാണ് മാവില. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി ഉയർന്ന നിലയിലുള്ളവർക്കും ഉയർന്ന കൊള്ട്രോൾ ഉള്ളവർക്കും മാവില ഏറ്റവും ഗുണപ്രദമാണ്. രാത്രി മാവിലകൾ വെള്ളത്തിലിട്ട് തിളപ്പിക്കുക. ആ വെള്ളം രാവിലെ എടുത്ത് അരിച്ച ശേഷം കുടിക്കാം. മാവില പ്രമേഹത്തിന് നല്ലതാണെങ്കിലും മാങ്ങ പ്രമേഹമുള്ളവർ കഴിക്കാനേ പാടില്ലാത്ത പഴവർഗമാണ്.
ഉലുവയും ഉലുവയിലയും പ്രമേഹം കുറക്കാൻ ഏറ്റവും സഹായകരമാണ്. ആയുർവേദ പ്രകാരം ഔഷധ ഗുണുള്ളവയാണ് ഇവ. നമ്മുടെ ഗ്ലൂക്കോസ് ടോളറൻസിനെ വികസിപ്പിക്കാനും ഉലുവ സഹായിക്കും.
കടിച്ചാൽ കയ്പ്പാണെങ്കിലും ആര്യവേപ്പ് ഗുണങ്ങൾ ഒരുപടുള്ളവയാണ്. ദിവസവും ആര്യവേപ്പില കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദമുള്ളവർക്കും ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്കും ആര്യവേപ്പില ഗുണപ്രദമാണ്. ദിവസവും ആര്യവേപ്പിലയും ആര്യവേപ്പ് ജ്യൂസും കഴിക്കുന്നത് നല്ലതാണെങ്കിലും രക്തത്തിലെ പഞ്ചസാര വളരെയധികം താഴാൻ സാധ്യതയുള്ളതിനാൽ അമിതമാകാതെ ശ്രദ്ധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.