ലണ്ടൻ: തിമിര ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയ 67കാരിയുടെ കണ്ണിൽ 27 കോൺടാക്റ്റ് ലെൻസുകൾ. ലണ്ടനിലെ സോലിഹുൽ ആശുപത്രിയിൽ ഒപ്താൽമോളജി ട്രെയ്നി ആയ ഇന്ത്യൻ വംശജ ഡോ. രുപാൽ െമാർജാരിയ ആണ് ഇത്രയും ലെൻസുകൾ കണ്ടെത്തിയത്.
പരിശോധനയിൽ ആദ്യം 17 എണ്ണം കണ്ട് ഞെട്ടിയെങ്കിലും പിന്നീട് പത്തെണ്ണംകൂടി കണ്ടെത്തുകയായിരുന്നു. ഇങ്ങനെ ആരുടെ കണ്ണിലും മുമ്പ് കണ്ടിട്ടില്ല. ലെൻസുകൾ ഒന്നൊന്നിനോട് ഒട്ടിച്ചേർന്ന നിലയിൽ ആയിരുന്നു. അമ്പരപ്പിച്ച കാര്യം, ഇവിടെ വന്നിരിക്കുന്നതുവരെ ഇൗ ലെൻസുകൾ തെൻറ കണ്ണിൽ ഉള്ള കാര്യം രോഗി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്. ഇത് ഇവരുടെ കണ്ണിന് ഏെറ അസ്വസ്ഥകൾ സൃഷ്ടിച്ചിട്ടുണ്ടാവാമെന്നും രുപാൽ പറഞ്ഞു. ഇവയെല്ലാം ചേർന്ന് കണ്ണിന് ഒരു നീലനിറം നൽകിയിരുന്നു. വാർധക്യത്തിലേക്കെത്തിയപ്പോൾ ഇവമൂലം കണ്ണുകൾ വരണ്ട് അസ്വസ്ഥമായി.
35 വർഷത്തോളം മാസത്തിലൊരിക്കൽ മാറ്റിവെക്കാവുന്ന തരം ലെൻസുകൾ ഇവർ നിരന്തരം ഉപയോഗിച്ചിരുന്നുവത്രെ. എന്നാൽ, ഇത്രയും ലെൻസുകൾ സ്വന്തം കണ്ണിൽനിന്ന് നീക്കിയതു കണ്ട് ഞെട്ടിയിരിക്കുകയാണ് വയോധിക. കോൺടാക്റ്റ് ലെൻസുകൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. എന്നാൽ, അത് ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ കണ്ണിെൻറ കാഴ്ചയെകൂടി ക്രമേണ ബാധിക്കും -രുപാൽ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.