സ്ത്രീകളും ഹൃദ്രോഗവും

സ്ത്രീകളിൽ ഹൃദ്രോഗത്തി​​​​​െൻറ അളവ്​ കൂടിവരുന്നതായിട്ടാണ് ഇന്ന്​ പല കണക്കുകളും സൂചിപ്പിക്കുന്നത്. രക്തസമ ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍), ഹൃദയാഘാതം( മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍), ഹൃദയത്തി​​​​​െൻറ പ്രവര്‍ത്തനക്കുറവ് (ഹാര്‍ട്ട്​ ഫെയിലിയര്‍)എന്നിവയാണ്​ ഹൃദയത്തെ ബാധിക്കുന്ന രോഗാവസ്ഥകള്‍. ഹൃദ്രോഗം തിരിച്ചറിയാതെ പോകുന്നതോ മറ്റൊരുവിധത്തില്‍ പറഞ്ഞാൽ ഹൃദ്രോഗത്തി​​​​​െൻറ അസ്വസ്ഥതകള്‍ അവഗണിക്കുന്നതോ ആണ്‌ സ്ത്രീകളില്‍ ഇത് അകാലമരണത്തിന് ഇടയാക്കുന്നത്.

സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലെ സ്ത്രീകളാണ് ഇങ്ങനെ മൃത്യുവിനിരയാകുന്നത്. മുന്‍പുണ്ടായിരുന്ന മിഥ്യാധാരണ ഹൃദ്രോഗം പുരുഷന്‍മാരെ മാത്രം ബാധിക്കുന്ന രോഗമാണെന്നായിരുന്നു. എന്നാൽ വാസ്തവത്തില്‍ അങ്ങനെയല്ല. ഹൃദയത്തി​​​​​െൻറ വിവിധ ഭാഗങ്ങള്‍ നമുക്ക് എളുപ്പത്തില്‍ നാലായി തരംതിരിക്കാം. അവ പെരികാര്‍ഡിയം ( ഹൃദയത്തി​​​​​െൻറ ആവരണം), മയോകാര്‍ഡിയം (ഹൃദയത്തി​​​​​െൻറ പേശി), എ​േൻറാകാര്‍ഡിയം (ഹൃദയത്തി​​​​​െൻറ ഉള്ളിലുള്ള പാട), ഹൃദയത്തില്‍ നിന്നു പുറത്തേക്ക്​ പോകുന്നതും ഹൃദയത്തിലക്ക് വരുന്നതുമായ രക്തധമനികള്‍ എന്നിവയാണ്. ഇവയെ കേന്ദ്രീകരിച്ചാണ് ഹൃദ്രോഗങ്ങള്‍ കാണപ്പെടുന്നത്.

ഹൃദ്രോഗം ബാധിക്കുന്നതിന് പ്രായം അപകടഘടകമാണെങ്കിലും ജനിതകപരമായും ജന്മനാതന്നെയും ഹൃദ്രോഗം കാണുന്നുണ്ട്. ചില കുട്ടികളില്‍ ജനിക്കുമ്പോള്‍ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടും. അതില്‍ ​തന്നെ ചിലത്് പെൺ കുഞ്ഞുങ്ങളിൽ അധികമായി കാണാം. എ.എസ്.ഡി ( ഏട്രിയല്‍സെപ്്്റ്റല്‍ ഡിഫക്ട്). പി.ഡി.എ(പാറ്റന്റ് ഡക്ടസ് ആര്‍ട്ടീറിയോസിസ്), എബ്‌സ്റ്റിയന്‍സ് അനോമിലി എന്നിവ കൂടുതലായും പെൺകുഞ്ഞുങ്ങളിലാണ് കണ്ടുവരുന്നത്. ഇത്തരം അസുഖങ്ങളെ ഒരുമിച്ച് ജന്മനായുള്ള രോഗങ്ങളില്‍ (കജനിറ്റല്‍ഹാര്‍ട്ട് ഡിസീസ്) പെടുത്താവുന്നതാണ്. നേരത്തെ പ്രതിപാദിച്ചത് പോലെ ചില രോഗങ്ങള്‍ നമുക്ക് ജനിതകമായി കിട്ടുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാര്‍ഡിയോ മയോപതി അഥവാ ഹൃദയത്തി​​​​​െൻറ പേശികളുടെ പ്രവര്‍ത്തനക്കുറവ്, ഹൃദയത്തി​​​​​െൻറ ഇടുപ്പിലുള്ള വ്യതിയാനങ്ങള്‍ (അരിത്തിമിയ്) എന്നിവയാണ്. 40 വയസ്സിന് താഴെയുള്ള രോഗങ്ങള്‍ മിക്കതും ജന്മാനായുള്ളതും ജനിതകമായിക്കിട്ടുന്നതുമാണ്. എന്നാല്‍ ജീവിതശൈലി കൊണ്ടും വ്യായാമക്കുറവ്‌ കൊണ്ടും ഹൃദ്രോഗം വരാം. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍ ഹൃദ്രോഗത്തി​​​​​െൻറ പിടിയിലമരുന്നത് പ്രധാനമായും ഈ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കൊണ്ടാണ്.

ഇതല്ലാതെ ഹൃദയത്തി​​​​​െൻറ പ്രവര്‍ത്തനം മറ്റ് പല രീതിയിലും ബാധിക്കപ്പെടാം. അണുബാധ ഹൃദയത്തി​​​​​െൻറ പേശികളുടെ പ്രവര്‍ത്തനം, വാല്‍വുകളുടെ പ്രവര്‍ത്തനം എന്നിവയെ ബാധിക്കും. അതുപോലെ ഹൃദയത്തി​​​​​െൻറ ആവരണമായ പെരികാര്‍ഡിയത്തില്‍ നീര്‍ക്കെട്ട് വരാം, ഇടുപ്പില്‍ വ്യതിയാനങ്ങള്‍ അനുഭവപ്പെടാം. റുമാറ്റിക് ഹാര്‍ട്ട്​ ഡിസീസ്, വൈറല്‍ ഫീവര്‍, ടിബി എന്നിവ ഇതിന് മുഖ്യകാരണങ്ങളാണ്. ചെറുപ്പത്തില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളില്‍ വരുന്ന ഡിഫ്ത്തീരിയ രോഗം ഹൃദയത്തി​​​​​െൻറ പ്രവര്‍ത്തനത്തെ പല രീതിയിലും തകരാറിലാക്കാറുണ്ട്.

തൈറോയിഡ് ഗ്രന്ഥിയുടെ രോഗങ്ങള്‍ ഉള്ളവരിലും കൊറോണറി ആര്‍ട്ടറി ഡിസീസി​​​​​െൻറ തോത് വളരെ കൂടുതലാണ്. ഇത് കൂടാതെ പ്രായാധിക്യം ആവുമ്പോള്‍ സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്നത് സ്‌ട്രോക്ക്, രക്തക്കുഴലുകളില്‍ ഉള്ള ചുരുക്കം (കൊറോണറി ആര്‍ട്ടറി ഡിസീസ്), മഹാധമനിയുടെ വികാസം, ഹൃദയ വാല്‍വി​​​​​െൻറ ചുരുക്കം എന്നിവയാണ.് ചില സ്ത്രീകള്‍ക്ക് മാനസിക പിരിമുറുക്കം വരുമ്പോള്‍ ഹൃദയപേശികളുടെ പ്രവര്‍ത്തനം കുറയുകയും ശ്വാസംമുട്ട്​ അനുഭവപ്പെടുകയും ചെയ്യുന്നു (സ്‌ട്രെസ്‌കാര്‍ഡിയോ മയോപതി).

20 വര്‍ഷം മുമ്പ് വരെ 40 വയസ്സിന് താഴെ ഹൃദ്രോഗം വരാനുളള സാധ്യത കുറവായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഇതി​​​​​െൻറ അളവ്കൂടി വരികയാണ്. ആര്‍ത്തവ വിരാമമെത്തുമ്പോഴാണ് സ്ത്രീകളില്‍ ​കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുളള സാധ്യത കൂടുന്നത്. 40 വയസ്സിനു മുകളില്‍ ഒരുസ്ത്രീക്ക് ഹൃദയസംബന്ധിയായ അസുഖം വരാനുള്ള സാധ്യത 50 ശതമാനമാണ്. അതിലധികവും കൊറോണറി ആര്‍ട്ടറി ഡിസീസ് മൂലവുമാണ്.

ഈസ്ട്രജന്‍ ഹോര്‍മോണി​​​​​െൻറ അളവ് 40 വയസ്സ് കഴിഞ്ഞാൽ കുറഞ്ഞു വരുന്നതാണിതിന് കാരണം. കൂടാതെ രക്തസമ്മര്‍ദ്ദത്തി​​​​​െൻറ ശതമാനവും ഉയര്‍ന്ന്​ വരുന്നു. പ്രായമാകുമ്പോള്‍ രക്തക്കുഴലി​​​​​െൻറ കട്ടികൂടുകയും അതി​​​​​െൻറ ഉള്ളിൽ കാല്‍സ്യം അടിഞ്ഞു കൂടുകയും രക്തസമ്മര്‍ദ്ദം മൂലം മറ്റ് അവയവങ്ങളെയും അവ ബാധിക്കുകയും ചെയ്യുന്നു. പ്രധാനമായും വൃക്ക, ഹൃദയം, തലച്ചോറ്്, കണ്ണുകള്‍ എന്നിവയെയാണ് ഇത് ബാധിക്കുന്നത്.

ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള മുഖ്യകാരണങ്ങളായി പറയുന്നത് ചീത്ത കൊളസ്‌ട്രോള്‍, പുകവലി, രക്തസമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, മദ്യപാനം, വ്യായാമക്കുറവ്, പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കുറഞ്ഞ ഉപയോഗം തുടങ്ങിയവയാണ്. അതുകൊണ്ട് ത െന്ന ജീവിതശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് ദിവസേനയുള്ള വ്യായാമവുംചിട്ടയായ ഭക്ഷണരീതിയും കൊണ്ടുവരേണ്ടതാണ്. അതായത് എന്തും എപ്പോഴും കഴിക്കുന്ന മലയാളിയുടെ രീതി മാറ്റുകയും ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുകയും ഉപ്പി​​​​​െൻറ ഉപയോഗം കുറക്കുകയും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മുളപ്പിച്ച പയറുകള്‍ (ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയത്) എന്നി വ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയും ചെയ്​ത്​ ജീവിതശൈലിമൂലം വരുന്ന ഹൃദ്രോഗത്തെ നമുക്ക് തടഞ്ഞു നിര്‍ത്താം.


ഡോ. ശ്രീതള്‍ രാജന്‍ നായർ എം.ഡി, ഡി.എം, ഡി.എൻ.ബി
കസള്‍ട്ടൻറ്​-കാര്‍ഡിയോളജി
മേയ്ത്ര ഹോസ്പിറ്റല്‍,
കോഴിക്കോട്്


Tags:    
News Summary - Women and Heart Disease - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.