ഹൃദയത്തെ സൂക്ഷിക്കാം

രക്​തധമനികളിൽ തടസ്സം വരുമ്പോൾ മാംസപേശികളിൽ രക്തയോട്ടം കിട്ടാതാവുന്നതു മൂലം അതി​​​െൻറ ചലനം നിലക്കുന്ന അവസ്​ഥയാണ് ഹൃദയാഘാതം. മിക്കവാറും പ്രായമാകുന്നതി​​​െൻറ ഭാഗമായാണ് രക്തക്കുഴലുകളിൽ തടസ്സം വരുന്നത്. ഭക്ഷണരീതികൊണ്ടും ജനിതക കാരണംകൊണ്ടും വരാം. 50 ശതമാനം പേരിൽ പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്​േട്രാൾ എന്നിവ കാരണമാകുന്നുവെങ്കിലും ബാക്കിയുള്ളവരിൽ പ്രായം തന്നെയാണ് ഹൃേദ്രാഗ കാരണം. ഭക്ഷണരീതി നിയന്ത്രിക്കുന്നവരിലും വ്യായാമം ചെയ്യുന്നവരിലും ഹൃദയാഘാതം കാണുന്നുണ്ട്. ഇത്​ മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ഒരുപരിധിവരെ അപായം ഒഴിവാക്കാം.

ചികിത്സകൾ പലവിധം
ചികിത്സ രീതികളിലൊന്ന് ആൻജിയോപ്ലാസ്​റ്റിയാണ്. ഒന്നോ രണ്ടോ ബ്ലോക്ക് വന്ന ആളുകളിൽ അതി​​​െൻറ ലക്ഷണം കണ്ടാൽ പരിശോധന നടത്തി ആൻജിയോഗ്രാം ചെയ്ത് സ്​റ്റ​​െൻറിടുന്നു. എന്നാൽ, ഇതിടാൻ പറ്റാത്ത സ്​ഥലത്ത് കൊറോണറി ആർട്ടറി ബൈപാസ്​ ഗ്രാഫ്റ്റ് (സി.എ.ബി.ജി) ചെയ്യും. സ്​റ്റ​​െൻറിടാൻ പറ്റാത്ത രോഗികളി​െല ബൈപാസ്​ ശസ്​ത്രക്രിയ ചെയ്യൂ. ബൈപാസ്​ ശസ്​ത്രക്രിയയിൽ തുന്നിപ്പിടിപ്പിക്കുന്ന രക്തധമനി രോഗിയുടെ ശരീരത്തിൽ നിന്നാണെടുക്കുക. അതായത് ആ രോഗിയുടെ അതേ വയസ്സുള്ള രക്തധമനിയാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ ഇതിൽ ഇതുപോലെയുള്ള അസുഖങ്ങളുണ്ടാവാൻ സാധ്യതയുണ്ട്്. ചില ആളുകളിൽ ബൈപാസ്​ ചെയ്ത രക്തധമനികൾ 10-20 കൊല്ലമായി തുറന്നിരിക്കാറുണ്ട്്. എന്നാൽ ശസ്​ത്രക്രിയയുടെ വിജയസാധ്യത കണക്കിലെടുത്തു തന്നെ ആളുകൾ വീണ്ടും ഇതിന് തയ്യാറാവുന്നുണ്ട്്.

ബൈപാസ്​ ശസ്​ത്രക്രിയ ചെയ്താലും ഒരു കൊല്ലത്തിനകം രണ്ടുമൂന്നു ശതമാനം ആളുകൾക്ക്​ വീണ്ടും തടസ്സം വരാം. ഒന്നുകിൽ സ്​റ്റ​​െൻറിടുകയോ മരുന്ന് നൽകുകയോ ചെയ്യാം. തുന്നിക്കൂട്ടുന്ന രക്തധമനികളിലോ അല്ലെങ്കിൽ തുന്നിക്കൂട്ടിയ സ്​ഥലത്തിനു ശേഷമുള്ള ഭാഗത്തോ രക്തയോട്ടം കുറഞ്ഞതെങ്കിൽ അവിടെ തടസ്സം വരാം. അതേസമയം ചില രോഗികൾക്ക് ശസ്​ത്രക്രിയ കഴിഞ്ഞ ഉടനെ തടസ്സം വരാം. ഹൃദയാഘാത ശസ്​ത്രക്രിയ തുടങ്ങിയിട്ട് 70 വർഷമായെങ്കിലും ഇപ്പോഴും ഈ രീതി നിലനിൽക്കാൻ കാരണം രോഗികൾ നാലുപതിറ്റാണ്ടുവരെ ജീവിച്ചിരിക്കുന്നതാണ്.

മരുന്ന്​ തുടരണം
ശസ്​ത്രക്രിയ കഴിഞ്ഞ രോഗി മരുന്നുകൾ തുടരണം. ഭാവിയിൽ രോഗം മൂർച്ഛിക്കാതിരിക്കാനാണിത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകൾ, ഹൃദയത്തി​​​െൻറ പമ്പിങ് മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് വർധിക്കാതെ സഹായിക്കുന്ന ഗുളികകൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു. അതുപോലെ കൊളസ്​േട്രാളിനും രക്തസമ്മർദത്തിനുമുള്ള ഗുളികകളും കഴിക്കണം. തുടർ പരിശോധനയും മുടങ്ങരുത്​. രക്തസമ്മർദം, കൊളസ്​േട്രാൾ, ഹൃദയസ്​പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം പരിശോധിക്കണം. ആവശ്യമെങ്കിൽ ഇ.സി.ജി എടുക്കണം.

പുകവലി ഉപേക്ഷിക്കണം. ഭക്ഷണം ശ്രദ്ധിക്കണം. പ്രമേഹരോഗികൾ പഞ്ചസാര നിയന്ത്രിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം വ്യായാമം വേണം. അതിനുശേഷം ഹൃദയമിടിപ്പ്​​, രക്തസമ്മർദം എന്നിവ പരിശോധിക്കണം. ശസ്​ത്രക്രിയ കഴിഞ്ഞ രോഗി കഴിയുന്നതും മാനസിക പിരിമുറുക്കം ഒഴിവാക്കി വിനോദങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടണം.

(കോഴിക്കോട് മേയ്ത്ര ഹോസ്​പിറ്റൽ കാർഡിയോവാസ്​കുലർ സർജറി വിഭാഗം ചെയർമാനാണ്​ ലേഖകൻ)

Tags:    
News Summary - World Heart Day - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.