ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണ് വയനാട്ടിൽ ഇന്ന് യുവാവ് മരിച്ച സംഭവം ആശങ്കാജനകമാണ്. വർക്ക്ഔട്ടിനിടെ മരണം സംഭവിക്കുന്നത് ഏറി വരുന്ന സാഹചര്യത്തിൽ വ്യായാമത്തിന് പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട് .ഫിറ്റ്നസ് പ്രേമികൾക്കുൾപ്പടെ ജിമ്മിൽ പോകാൻ തയ്യാറെടുക്കുന്നവർ വരെ ഇത്തരം വാർത്തകൾ കേട്ട് ആശങ്കയിലാണ്, എന്നാൽ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത് വർക്ക്ഔട്ടിന് മുൻപും അതിനുശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള അവബോധമില്ലായ്മ ആവാം.

ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അപകടത്തിലാക്കുമോ എന്നാണ് പലരുടെയും സംശയം എന്നാൽ ഉത്തരം ഇല്ല എന്നാണ്. പലപ്പോഴും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത് ശരീരത്തിൽ തന്നെ ഒളിഞ്ഞിരിക്കുന്ന 'കൊറോണറി ആര്‍ട്ടറി ഡിസീസ്', 'കാര്‍ഡിയോമയോപതി',തുടങ്ങിയ രോഗാവസ്ഥകൾ ആവാം. അതുകൊണ്ടുതന്നെ ജിമ്മിൽ പോകുന്നതിന് മുൻപ് ഹെൽത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതാണ്.

കൃത്യമായ ഇവവേളകളിൽ ഇസിജി, എക്കോ, ടിഎംടി, ലിപ്പിഡ് പ്രൊഫൈല്‍ & എഫ്ബീസ് തുടങ്ങിയ പരിശോധനകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തുന്നത് ജിമ്മിൽ പോകുമ്പോൾ മാത്രമല്ല ആരോഗ്യ നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഗുണം ചെയ്യും.

ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഒന്നാണ് കുടുംബത്തിലെ ഹൃദ്രോഗങ്ങളുടെ ചരിത്രം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ചരിത്രം കുടുംബത്തിൽ ഉള്ളവർ കൂടുതൽ ശ്രദ്ധ നൽകണം.ഇങ്ങനെ ഹൃദ്രോഗ സാധ്യത ഇല്ല എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ, തകിടം മറിഞ്ഞ ഭക്ഷണ ശീലവും ജീവിത രീതിയുമാണ് നിങ്ങളുടേതെങ്കിൽ പണി പാളും. വ്യായാമം ചെയ്യുന്നുണ്ടല്ലോ എന്നുകരുതി അനാരോഗ്യകരമായ ഭക്ഷണ ശീലം ,മദ്യപാനം ,ലഹരി എന്നിവ തുടരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായി തന്നെ വ്യായാമം ചെയ്യാം

ഏറ്റവും പ്രധാനം വാം അപ്പ്‌

നന്നായി വാം അപ്പ്‌ ചെയ്തതിന് മാത്രമേ ഭാരം എടുത്ത് പൊക്കാൻ പാടുള്ളു. അല്ലാത്തപക്ഷം ഹൃദയമിടിപ്പും പേശികളിലേക്കുള്ള രക്തയോട്ടവും തകിടം മറിയും.

വെള്ളം കുടിക്കുന്നത് മുഖ്യം. ഏറ്റവും അപകടകരമായ ഒന്നാണ് നീർജലിനീകരണം .കഠിനമായ വർക്ഔട്ടുകൾക്ക് മുൻപും ശേഷവും ഇടവേളകളിലും ആവശ്യത്തിന് വെള്ളം കുടിക്കുക

ആദ്യമേ തന്നെ ചാടിക്കയറി എടുത്താൽ പൊങ്ങാത്ത ഭാരം എടുത്തുള്ള വർക്ക്ഔട്ടുകൾ ചെയ്യാൻ ശ്രമിക്കരുത്, പതിയെ പതിയെ മാത്രമേ വർക്ക്ഔട്ടിന്റെ കാഠിന്യം വർധിപ്പിക്കാവു.അതുപോലെ തന്നെ വർക്ക്ഔട്ടിന് ശേഷം കൃത്യമായി വിശ്രമിച്ച് ശരീരം തണുപ്പിക്കണം.

ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

വ്യായാമത്തിനിടയിൽ എന്തുതരം അസ്വസ്ഥതകൾ ശരീരം കാണിച്ചാലും അത് അവഗണിച്ച് വ്യായാമം തുടരുന്നവരാണ് പലരും .എന്നാൽ തലകറക്കം,ശ്വാസം മുട്ടല്‍, നെഞ്ചു വേദന,തലയ്‌ക്ക്‌ ഭാരമില്ലായ്മ തോന്നല്‍, അമിതമായ വിയര്‍പ്പ്‌ തുടങ്ങിയവ അനുഭവപ്പെട്ടാൽ വർക്ക്ഔട്ട് നിർത്തി വൈദ്യസഹായം തേടുക.

Tags:    
News Summary - heart attack during workout and gym signals one should not ignore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.