വണ്ണം കുറക്കാനം, കലോറി ബേൺ ചെയ്യാനും പലരും കണക്കാക്കുന്ന മാർഗമാണ് ചൂടുവെള്ളം കുടിക്കുക എന്നുള്ളത്. പുതിന, ജീരകം, ഗ്രാമ്പൂ, ചെറുനാരങ്ങ, തേൻ തുടങ്ങി ചൂട് വെള്ളത്തിൽ പലവിധ ചേരുവകൾ ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തിൽ വ്യാപക പ്രചാരം നേടിയിരുന്നു. എന്നാൽ ചൂടുവെള്ളം കുടിക്കുന്നത്കൊണ്ട് വണ്ണം കുറയില്ല.
ചൂട് വെള്ളത്തിൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നും അടങ്ങിയിട്ടില്ലെന്നാണ് ന്യൂട്രീഷനിസ്റ്റ് ആയ അമിത ഗാദ്രെ പറയുന്നത്. എന്നാല്‍ ദിവസവും രാവിലെ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ ടോക്സിനുകളെ പുറന്തള്ളി ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുമെന്നും അമിത ഗാദ്രെ പറയുന്നു. കുടലിന്‍റെ ആരോഗ്യം വർധിപ്പിക്കാനും ഇത് സഹായിക്കും.
എന്നാൽ വണ്ണം കുറക്കാൻ മറ്റ് വഴികളുണ്ട്. കലോറി കുറക്കുന്നതാണ് വണ്ണം കുറക്കാൻ ഏറ്റവും നല്ല മാർഗം. അതായത് നമ്മൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിൽ നിന്നും ഇല്ലാതാക്കണം എന്ന് സാരം. ഒരു ദിവസം മുഴുവൻ ഊർജസ്വലതയോടെയിരിക്കാൻ നമ്മുടെ ശരീരത്തിൽ നിശ്ചിത അളവിൽ കലോറി അത്യാവശ്യമാണ്. പ്രായം, ലിംഗം, വെയ്റ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. സ്ഥിരമായി കലോറി കമ്മിയായിരിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും എന്നാണ് പഠനം. കലോറി കുറക്കാനുള്ള ചില ടിപ്സ് ഇതാ..
കഴിക്കുന്ന പോർഷന്‍റെ അളവ് കുറക്കുക
ശരീരത്തിന്റെ ഭാരം കണക്കാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാവുന്നതാണ്. അളവ് കുറയ്ക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കാനും പാടില്ല. കൃത്യമായ നേരങ്ങളില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.
നെഗറ്റീവ് കലോറിയടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക
ശരീരത്തിലേക്ക് വിതരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ എനർജി ദഹനപ്രക്രിയക്ക് ആവശ്യപ്പെടുന്ന ഭക്ഷണങ്ങളെയാണ് നെഗറ്റീവ് കലോറി ഫുഡ്സ് എന്ന് പറയുന്നത്. കാരറ്റ്, തക്കാളി, വെള്ളരിക്ക, ബ്രോക്കൊളി, ഓറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ തുടങ്ങിയവയാണ് നെഗറ്റീവ് കലോറി ഭക്ഷണങ്ങളിൽ ചിലത്. ഇത്തരം പഴങ്ങളും പച്ചക്കറികളും പതിവാക്കുന്നത് കലോറി കുറയ്ക്കുന്നതിന് സഹായിക്കും.
നന്നായി വെള്ളം കുടിക്കുക
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യമായ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും ഒപ്പം വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഒരു ദിവസത്തിൽ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതിന് പുറമെ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും ശരീരത്തിനം വളരെ നല്ലതാണ്.
ആഹരം കൃത്യസമയത്ത്
ആഹാരം കൃത്യസമയത്ത് കഴിക്കുന്ന ശീലം ഇന്ന് പൊതുവേ കുറവാണ്. എന്നാൽ വണ്ണം കുറയ്ക്കുന്നതിനും ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിനും കൃത്യസമയത്ത് ആഹാരം കഴിക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുന്നതിനായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി പരീക്ഷിക്കുന്നവരും ഏറെയാണ്. കൃത്യമായി ഒരു ഡോകടറുടെ നിർദേശപ്രകാരം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് നടത്തുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനം. ഇവയ്ക്കൊപ്പം കൃത്യമായ വ്യായാമവും കൂടിയുണ്ടെങ്കില്‍ വണ്ണം കുറക്കൽ എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.