ലണ്ടന്‍: മനുഷ്യശരീരത്തെ തളര്‍ത്തിക്കളയുന്ന പക്ഷാഘാതം(സ്ട്രോക്) കണ്ടുപിടിക്കാനും സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍. സ്ട്രോക്കിന് കാരണമാകുന്ന അസാധാരണ രീതിയിലുള്ള ഹൃദയമിടിപ്പ് (ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍) കണ്ടത്തെി മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നതരത്തിലുള്ള ആപ് ഫിന്‍ലാന്‍ഡിലെ ടെര്‍കു യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്.
സ്മാര്‍ട്ട്ഫോണിലെ ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ് എന്നിവ ഉപയോഗിച്ചാണ് ഹൃദയത്തിന്‍െറ അസാധാരണ മിടിപ്പ് കണ്ടത്തെുന്നത്. ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷനുള്ള 16 രോഗികളില്‍ നടത്തിയ പരീക്ഷണത്തെതുടര്‍ന്നാണ് ആപ് വികസിപ്പിച്ചെടുത്തത്. രോഗിയുടെ ഹൃദയഭാഗത്ത് സ്മാര്‍ട്ട്ഫോണ്‍ വെച്ചശേഷം ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ് റെക്കോഡിങ്ങുകള്‍ എടുത്ത് ആപ് ഉപയോഗിച്ച് സ്ട്രോക്കിനുള്ള സാധ്യത കണ്ടത്തൊം. ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ് റെക്കോഡിങ്ങുകള്‍ നല്‍കിയാല്‍ ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍ ഉണ്ട്/ ഇല്ല എന്ന മറുപടിയാണ് ആപ് നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.