ലണ്ടൻ: ഒാട്ടിസം ബാധിച്ച കുട്ടികൾ സാധാരണസ്കൂളുകളിൽ പോകുന്നത് അവരുടെ മാനസികപ്രശ്നങ്ങൾ വർധിക്കാൻ കാരണമാകുമെന്ന് പഠനം. സാധാരണസ്കൂളിൽ േപാകുന്ന ഒാട്ടിസം ബാധിച്ച കുട്ടികളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും കുറയുമെന്നും മാനസിക-ശാരീരിക പ്രശ്നങ്ങൾ വർധിക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്. മറ്റുള്ളവരുടെ പെരുമാറ്റവും കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതിയും ഇത്തരം കുട്ടികളിൽ മാനസികസംഘർഷങ്ങൾ വർധിപ്പിക്കാനിടയാക്കുമെന്നാണ് യു.കെയിലെ സേറ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ക്ലാസ്മുറികളിലെ പഠനാന്തരീക്ഷം, മറ്റു കുട്ടികളുമായി താരതമ്യംചെയ്യൽ എന്നിവയെല്ലാം കുട്ടികളിൽ മാനസികസംഘർഷങ്ങൾക്ക് ഇടയാക്കും. മറ്റുള്ളവരോടുള്ള കുട്ടികളുടെ നിഷേധാത്മക പെരുമാറ്റം സ്കൂളിലെ അന്തരീക്ഷത്തിെൻറ ഫലമാണ്. അതിനാൽതന്നെ ഒാട്ടിസം ബാധിച്ച കുട്ടി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകാനും ഒറ്റെപ്പടാനും കാരണമാകുമെന്ന് സറേ സർവകലാശാലയിലെ ഗവേഷക എമ്മ വില്യംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.