ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തലച്ചോറിൽ സ്േട്രാക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഗുളി കകളുടെ ഉപയോഗം രക്തസമ്മർദം വർധിപ്പിക്കുകയും രക്തത്തിെൻറ കട്ടികൂടി കട്ടപിടിക്കുന്നതിന് ഇടയാക്കുകയ ും ചെയ്യും. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൗ തടസം മൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ സ്േട്രാക്കിന് ഇടവെക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.
നേരത്തെ തന്നെ മറ്റ് സ്ട്രോക്ക് സാധ്യതയുള്ളവർക്കാണ് തലച്ചോറിൽ സ്ട്രോക്കിനും സാധ്യതയുള്ളതെന്ന് ലയോള സർവകലാശാലയിലെ സ്ട്രോക്ക് വിദഗ്ധൻമാർ പറയുന്നു. സ്ട്രോക്ക് സാധ്യതയില്ലാത്തവരിൽ ഗുളികകളുടെ ഉപയോഗം മൂലം രോഗം വരാനുള്ള സാധ്യത കുറവാണ്.
രക്തസമ്മർദം കൂടുതലുള്ളവർ, പുകവലിക്കാർ, മൈഗ്രേൻ ബാധിതർ എന്നിവർക്കും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതു മൂലം തലച്ചോറിൽ സ്ട്രോക്ക് വരാൻ സാധ്യത കൂടുതലാണ്.
ഇൗസ്ട്രജെൻറയും പ്രൊജസ്റ്റിെൻറയും അളവ് കുറഞ്ഞ മരുന്ന് ഗർഭ നിരോധനത്തിന് ഉപയോഗിക്കുന്നതാണ് അപകട സാധ്യത കുറക്കാൻ നല്ലത്. മരുന്നുകൾ കഴിക്കുന്നതിനേക്കാൾ മറ്റ് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുകയാണ് നല്ലത്. മെഡ്ലിങ്ക് ന്യൂറോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.