ഹൈദരാബാദ്: പ്രമേഹരോഗിക്ക് കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കിൽ വിഷാദരോഗത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്ത് ഡയറക്ടർ ജി.വി.എസ്. മൂർത്തി മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ രോഗങ്ങൾമൂലം മരിക്കുന്നവരിൽ 50 ശതമാനത്തിെൻറയും മരണകാരണം പ്രമേഹമാണ്. അടുത്ത ഇരുപത് വർഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 120 ദശലക്ഷമായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 110 ദശലക്ഷം പ്രമേഹരോഗികളുള്ള ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 70 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഇന്ത്യയിൽ പ്രമേഹവും അനുബന്ധരോഗങ്ങളും മൂലം ഒരു രോഗി വർഷത്തിൽ ശരാശരി 25,000 രൂപയോളം ചെലവിടുന്നുണ്ട്. ആഗോളതലത്തിൽ പ്രമേഹരോഗത്തിെൻറ ചികിത്സക്ക് ഒരു വർഷം ചെലവിടുന്നത് 67,300 കോടി അമേരിക്കൻ ഡോളറാണ്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രമേഹരോഗത്തെ അവരുടെ പദ്ധതികളിൽ ഉൾപ്പെടുത്തുന്നില്ലെന്നും മൂർത്തി പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2011ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ ആരോഗ്യപദ്ധതിയിൽ പ്രമേഹവും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം പ്രമേഹരോഗികൾക്ക് വിദഗ്ധ പരിശോധനയും ഇൻസുലിൻ അടക്കമുള്ള മരുന്നും നൽകും. രാജ്യത്തെ 100 ജില്ലകളിലാണ് പദ്ധതിയുള്ളത്. ഇത് 500 ജില്ലകളിലേക്ക് വികസിപ്പിക്കുമെന്നും ജീവിതശൈലി നിയന്ത്രണത്തിലൂടെയും യോഗ, ധ്യാനം എന്നിവയിലൂടെയും രോഗപ്രതിരോധം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.