ലണ്ടൻ: ശരീരത്തിൽ ഇൻസുലിൻ ഉൽപാദനം നിലച്ച ടൈപ് -1 പ്രമേഹരോഗികൾക്കും പാൻക്രിയാ സിെൻറ പ്രവർത്തനം ക്ഷയിച്ച ടൈപ്-2 പ്രമേഹരോഗികൾക്കും ആശ്വാസമായി പുതിയ കണ്ടെത്തൽ. ര ക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി പരിശോധിക്കേണ്ട ഇത്തരം രോഗികൾക്കു വേ ണ്ടിയാണ് നിലവിലുള്ള ഏറ്റവും വേദനകുറഞ്ഞ നേർത്ത 7 എം.എം സൂചിയെക്കാൾ 50 തവണ നേരിയ പുതിയ സൂചിയടങ്ങിയ ‘പാച്ച്’ സംവിധാനം കണ്ടെത്തിയിരിക്കുന്നത്.
സ്വീഡനിലെ കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. രക്തപരിശോധനക്ക് നിരന്തരം കുത്തിവെപ്പെടുക്കുേമ്പാൾ അനുഭവപ്പെടുന്ന വേദന ഒഴിവാക്കലാണ് പുതിയ ഉപകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ടൈപ് -1 പ്രമേഹരോഗികളുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ‘ഇൻസുലിൻ പമ്പി’ൽ ഉപയോഗിക്കുന്നത് 7 എം.എം സൂചിയാണ്. രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വിശകലനം ചെയ്ത് ആവശ്യത്തിന് ഇൻസുലിൻ സ്വമേധയാ കുത്തിവെക്കുന്ന രീതിയാണ് ഇൻസുലിൻ പമ്പുകളിലുള്ളത്. ഇത്തരത്തിൽ ഇൻസുലിൻ പമ്പ് ഘടിപ്പിക്കാത്ത രോഗികളുടെ രക്തപരിശോധന ദിവസത്തിൽ പലതവണ നടത്തേണ്ടിവരുന്നതിനാൽ ഇക്കൂട്ടരും നിരന്തരം വേദന സഹിക്കുന്നു.
മൂന്ന് ഇലക്േട്രാഡുകൾ, പ്രത്യേകം രൂപകൽപന ചെയ്ത എൻസൈമാറ്റിക് സെൻസർ എന്നിവയടങ്ങിയ പുതിയ ‘പാച്ച്’ സംവിധാനം രോഗിയുടെ െതാലിയിൽ ഒട്ടിച്ചുവെക്കുന്നതിലൂടെ 10 മിനിറ്റിനകം രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാനാവുമെന്ന് ഗേവഷകനായ ഫെഡ്റിക് റിബറ്റ് പറഞ്ഞു. ആദ്യ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ഉപകരണം ക്ലിനിക്കൽ പരിശോധനകൾക്കുശേഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.