ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. അമിതമായ മരുന്നുകളോ വലിയ ഡയറ്റോ ഇല്ലാതെ തന്നെ ദിവസേന ചെയ്യുന്ന ചെറിയ വ്യായാമങ്ങളിലൂടെ രക്തസമ്മർദത്തിൻ്റെ അളവിൽ കുറവ് സാധ്യമാക്കാം.
പടികൾ കയറുന്നത്, ഓട്ടം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള 20-27 മിനിറ്റ് വ്യായാമങ്ങൾ രക്തസമ്മർദം ഗണ്യമായി കുറയുന്നതിന് സഹായിക്കും. പ്രത്യേകിച്ച് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ഇത് ഉപയോഗപ്രദമാണ്.
സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം, സിഡ്‌നി യൂണിവേഴ്‌സിറ്റിയുടെയും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ്റെയും (UCL) നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അക്കാദമിക് സഹകരണമായ പ്രോസ്‌പെക്റ്റീവ് ഫിസിക്കൽ ആക്‌റ്റിവിറ്റി, സിറ്റിംഗ് ആൻഡ് സ്ലീപ്പ് കൺസോർഷ്യത്തിൽ നിന്നുള്ള ഒരു ടീമാണ് നടത്തിയത്.
വ്യത്യസ്ത ശാരീരിക പ്രവർത്തനങ്ങൾ രക്തസമ്മർദത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് പര്യവേക്ഷണം ചെയ്യാൻ, ഗവേഷണ സംഘം അഞ്ച് രാജ്യങ്ങളിലായി 14,761 സന്നദ്ധപ്രവർത്തകരിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു.
ഗവേഷണം നടത്താൻ തിരഞ്ഞെടുത്ത ആളുകളുടെ പ്രവർത്തനങ്ങളും രക്തസമ്മർദത്തിൻ്റെ അളവും നിരീക്ഷിക്കാൻ അവരുടെ തുടയിൽ ഒരു ആക്സിലറോമീറ്റർ ധരിപ്പിച്ചു.
ഇതിലൂടെ ഓരോ ദിവസവും 20-27 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 28% വരെ കുറയ്ക്കുമെന്ന് അവരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.