ദോഹ: പ്രമേഹമുള്ളവർ വാഹനം ഒാടിക്കുന്ന സമയങ്ങളിൽ കൂടുതൽ ജാഗ്രതയും മുൻകരുതലും എടുക്കണമെന്ന് വിദഗ്ധർ. പ്രമേഹം നന്നായി നിയന്ത്രിക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ പേടിക്കേണ്ടതില്ലെന്ന് ഹമദ് ജനറൽ ആശുപത്രിയിലെ ദേശീയ പ്രമേഹ കേന്ദ്രത്തിലെ ലൽ മലാക് ദർസാദ് പറയുന്നു. എന്നാലും ഇക്കാര്യത്തിൽ ഏറെ ജാഗ്രത വേണം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതിെൻറ സൂചന നേരത്തേ കാണാൻ സാധിക്കാത്തവരാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഇവർ വാഹനം ഒാടിക്കുേമ്പാൾ കാഴ്ച കൃത്യമാകണമെന്നില്ല. വാഹനത്തിെൻറ കണ്ണാടിയിൽ കൂടി നോക്കുേമ്പാൾ ദൂരെയുള്ള കാഴ്ചകളും മറ്റ് വാഹനങ്ങളുടെ ദൂരപരിധിയിലും വ്യത്യാസം വരാം. ഇൗ അവസരത്തിൽ വാഹനമോടിക്കുേമ്പാൾ അപകടത്തിനിടയാക്കും. പഞ്ചസാരയുടെ അളവ് കുറയുേമ്പാൾ കൈകൾക്കും കാലുകൾക്കും പ്രതികരണശേഷിയിൽ കുറവ് വരും.
രോഗികൾ തങ്ങളുെട പ്രമേഹത്തിെൻറ അളവിൽ കൃത്യമായി ബോധവാൻമാരാകണം. എത്ര അളവിലാണ് നിലവിൽ പ്രമേഹമുള്ളതെന്നും മറ്റുമുള്ള വിവരങ്ങൾ അറിവുള്ളവർ വാഹനമോടിക്കുന്നതിൽ പ്രശ്നമില്ല. വാഹനം ഒാടിക്കുന്ന ഘട്ടത്തിൽ പ്രമേഹത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഏറ്റവും അപകടകരം. ഇൻസുലിൻ ഉപയോഗിക്കുന്നവരും സൾഫോണിലുറിയാസ് പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരും ഏറെ ശ്രദ്ധിക്കണം. പ്രമേഹം കൃത്യമായ തോതിൽ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തവരും പെെട്ടന്ന് പ്രമേഹത്തിെൻറ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നവരും ഏെറ ജാഗ്രത കാണിക്കണം. ഇൻസുലിനിലുള്ള കുറവ് പല ആളുകളിലും പല രൂപത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാക്കുക.
വിശപ്പ്, മധുരത്തോടുള്ള കമ്പം, ചുണ്ടുകൾ വിറക്കൽ, ശരീരം വിറക്കൽ, ഹൃദയസ്പന്ദനം വേഗത്തിലാകൽ തുടങ്ങിയവ ആദ്യഘട്ടത്തിൽ കാണുന്ന ലക്ഷണങ്ങളാണ്. ഇൻസുലിൻ കുറഞ്ഞാൽ ആളുകൾക്ക് ഉറക്കം, മയക്കം, ഉത്കണ്ഠ എന്നിവയുണ്ടാകും. ഇത്തരം കാര്യങ്ങൾ അനുഭവപ്പെടുന്നവർ വാഹനം ഒാടിക്കുകയാണെങ്കിൽ ഉടൻതന്നെ വാഹനം സുരക്ഷിതമായി നിർത്തണം. ഉടൻ ൈഡ്രവർ സീറ്റിൽ നിന്ന് മാറി യാത്രക്കാരുടെ സീറ്റിൽ ഇരിക്കണം. മിഠായിയുടെ കഷ്ണം പോലുള്ള മധുരമുള്ള വല്ലതും കഴിക്കണം. 10–15 മിനിറ്റ് കാത്തിരുന്ന് ഇൻസുലിൻ അളവ് വീണ്ടും പരിശോധിക്കണം. 4mmol/liter ൽ കൂടുതൽ ആണെങ്കിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ എന്തെങ്കിലും കഴിക്കണം. തുടർന്നും പ്രമേഹത്തിെൻറ അളവ് കുറഞ്ഞാണിരിക്കുന്നതെങ്കിൽ വീണ്ടും അളവ് പരിശോധിക്കുന്നതിന് മുമ്പ് 15 ഗ്രാം പഞ്ചസാര കഴിക്കണം. വാഹനം ഒാടിക്കാൻ മറ്റൊരാളുടെ ആവശ്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ അങ്ങനെ ചെയ്യണം. എപ്പോഴും മിഠായി, പഴം ജ്യൂസ് പോലുള്ളവ ൈകയിൽ കരുതണം. പ്രമേഹമുള്ളവർ വാഹനം ഒാടിക്കുേമ്പാൾ മേൽപറഞ്ഞ കാര്യങ്ങൾ പാലിച്ച് സ്വയംസുരക്ഷ ഒരുക്കണം. ഇങ്ങനെ ചെയ്താൽ മറ്റുള്ളവർക്കും സുരക്ഷയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.