കോഴിക്കോട്: ക്ഷയരോഗത്തിന് മരുന്നു നൽകുേമ്പാൾ വിവരങ്ങൾ ഫാർമസികളിൽ പ്രത്യേകം രജിസ്റ്റർ ചെയ്ത് സൂഷിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ സർക്കുലർ. മരുന്ന് വാങ്ങിയവരുടെ പേരും ബന്ധപ്പെടുന്നതിന് വിലാസവും മരുന്ന് കുറിച്ചു നൽകിയ ഡോക്ടർമാരുടെ വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കണമെന്നാണ് സർക്കുലർ. ജില്ലാ ക്ഷയരോഗ വിഭാഗം ഉദ്യോഗസ്ഥർക്കാണ് സർക്കുലർ ലഭിച്ചത്. രജിസ്റ്റർ സൂക്ഷിക്കാൻ ഫാർമസികൾക്ക് നിർദ്ദേശം നൽകാൻ സർക്കുലർ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ക്ഷയരോഗം കൂടുതലായി റിപ്പോർട്ട് ചെയ്യെപ്പടുന്നുണ്ട്. അത് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് പേരു വിവരങ്ങൾ സൂക്ഷിച്ചു വെക്കാൻ ആവശ്യപ്പെടുന്നത്. 2020 ഒാടെ ക്ഷയരോഗ മരണം 35 ശതമാനമായും രോഗബാധ 20 ശതമാനമായും കുറക്കണമെന്നതാണ് സംസ്ഥാനത്തിെൻറ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന്.
സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരോട് അവരുടെ രോഗികളുടെ വിവരങ്ങൾ ജില്ലാ ആരോഗ്യ വകുപ്പിലേക്ക് കൈമാറാൻ സർക്കാർ ആവശ്യെപ്പട്ടിട്ടുണ്ട്. 20,000ഒാളം ക്ഷയ രോഗികൾ കേരളത്തിലുണ്ടെന്നാണ് ആരോഗ്യ വകുപ്പിെൻറ കണക്ക്.
ടി.ബി ശ്രദ്ധിക്കപ്പെടേണ്ട അസുഖമാണ്. അതുകൊണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ രോഗികളുടെ വിവരം സർക്കാറിലേക്ക് നൽകുകയും ഫാർമസികളിൽ രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ ഇവർക്ക് അസുഖം മാറുന്നുണ്ടോ അതോ ശക്തമായ മരുന്നുകളെ പോലും പ്രതിരോധിക്കുന്ന തരത്തിലേക്ക് ടി.ബി വളർന്നോ എന്നും അന്വേഷിച്ച് മനസ്സിലാക്കാൻ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് ഡയക്ടർ േഡാ. ആർ രമേശ് പറഞ്ഞു. വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന ആശുപത്രികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.