ആരോഗ്യ കേരളത്തിന്​ ഇൻഷുറൻസ്​; മുഴുവൻ കുടുംബങ്ങൾക്കും പരിരക്ഷ

തിരുവനന്തപുരം: ആരോഗ്യ കേരളത്തിന്​ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതികൾ തോമസ്​ ​െഎസകി​​​​െൻറ 10ാം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്​. നാലു ഭാഗങ്ങളാണ്​ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ളത്​. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാ​േരാഗ്യകേ​ന്ദ്രങ്ങളാക്കി ഉയർത്തും. മൂന്ന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഇവിടെയുണ്ടാകും.

മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തും. ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് ലഭ്യമാക്കും. ജീവിത ശൈലി രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുടെ ചികിത്സക്കായി അഞ്ച് ലക്ഷം രൂപ വരെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കും. ഇന്‍ഷുറന്‍സ് എടുക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കും. നിര്‍ധനരായ 42ലക്ഷം പേരുടെ പ്രീമിയം സര്‍ക്കാര്‍ അടക്കും. മറ്റുള്ളവർക്ക്​ പ്രീമിയം അടച്ച്​ പദ്ധതിയിൽ ചേരാം.

കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാറ്റിവെക്കുമെന്ന്​ ധനമന്ത്രി അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക്​ 4000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ആർ.സി.സിക്ക് 73 കോടി രൂപ നല്‍കും. മലബാർ കാൻസർ സ​​​െൻററിന് 35 കോടി

ആശുപത്രികളുടെ സൗകര്യങ്ങള്‍ കൂട്ടും. 4217 തസ്തികകള്‍ മൂന്ന് വര്‍ഷത്തിനിടെ സൃഷ്ടിച്ചു. എല്ലാ മെഡിക്കൽ കോളജുകളിലും ഒ​ാ​േങ്കാളജിസ്​റ്റുകളെ നിയമിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും കാർഡിയോളജി വിഭാഗം രൂപീകരിക്കും. താലൂക്ക്​ ആശുപത്രികളിൽ ട്രോമകെയർ സംവിധാനവും ഏർപ്പെടുത്തും. ഉച്ചക്ക്​ ശേഷവും ഒ.പിയും ലാബും പ്രവർത്തിക്കും. ഓരോ ‍പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.

ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇതില്‍ പങ്കാളികളാകുന്ന സന്നദ്ധ സംഘടനകള്‍ക്കും സഹായം നൽകുമെന്നും തോമസ്​ ​െഎസക്​ അറിയിച്ചു.

Tags:    
News Summary - Health Insurance for All - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.