നിരവധി ഗുണങ്ങളുണ്ട് പാലിന്. കുഞ്ഞു കുട്ടികൾ മുതൽ വൃദ്ധർ വരെ എല്ലാ പ്രായത്തിലുള്ളവർക്കും പാൽ നല്ലതാണ്. എന്നാൽ, മായം ചേർക്കൽ എവിടെയും എന്ന പോലെ പാലിെൻറ കാര്യത്തിലും വില്ലനാണ്. പാലിലെ മായം ചേർക്കൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുെമന്ന് പുതിയ കണ്ടെത്തൽ.
പാലുത്പാദനം വർധിപ്പിക്കാനായി കന്നുകാലികൾക്ക് സ്റ്റീറോയ്ഡുകളും ഹോർമോൺ ഇഞ്ചക്ഷനുകളും നൽകുന്നു. ഇത് പാലിെൻറ ഗുണത്തെ ബാധിക്കുകയും ഇൗ പാലിെൻറ സ്ഥിര ഉപയോഗം ഗുണത്തേക്കാൾ ദോഷത്തിനടയാക്കുകയും ചെയ്യുന്നു.
കന്നു കാലികളിൽ പാലുത്പാദനം വർധിപ്പിക്കാൻ നൽകുന്ന ഹോർമോണൽ ഇഞ്ചക്ഷനാണ് ഒാക്സിടോസിൻ. അത് കന്നുകാലികളെ മാത്രമല്ല, ഇവ ഉത്പാദിപ്പിക്കുന്ന പാലിൽ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ കഴിക്കുന്നവരെയും ബാധിക്കും. പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നതിലൂടെ ഇൗ ഒക്സിടോസിൻ മനുഷ്യരിലുമെത്തുന്നു. ഇത് ധാരാളം പാർശ്വഫലങ്ങൾക്കും ഇടവെക്കും.
പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരുന്നത് മായം ചേർത്ത പാലുത്പന്നങ്ങളുടെ പാർശ്വഫലമായാണ്. പുരുഷൻമാരിൽ സ്തനങ്ങൾ വളരുക, ഹോർമോൺ വ്യതിയാനം മൂലം ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിെൻറ ഉത്പാദനം കുറയുക എന്നിവയും ഇതിെൻറ ചില പാർശ്വഫലങ്ങളാണ്.
ഗർഭഛിദ്രത്തിനോ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യത്തിനോ ഇടവരുത്തും എന്നതിനാൽ ഒക്സിടോസിൻ അടങ്ങിയ പാൽ കുടിക്കുന്നത് ഗർഭിണികൾ ഒഴിവാക്കണം. പ്രസവ ശേഷം അമ്മമാരിൽ രക്തസ്രാവത്തിനിടവരുത്തുകയും മലയൂട്ടൽ തടസപ്പെടുകയും ചെയ്യുമെന്ന് ന്യൂഡൽഹി ഇന്ദിര െഎ.വി.എഫ് ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ വിദഗ്ധനായ ഡോ. അരവിന്ദ് വൈദ്യ പറയുന്നു.
പാൽ കാത്സ്യത്തിെൻറ ഉറവിടമാണെന്നത് നമ്മുടെ പൊതുധാരണയാണ്. എന്നാൽ മറ്റ് ഘടകങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോലാക്ടിൻ, ലൂടിനൈസിങ് ഹോർമോൺ, ഇൗസ്ട്രജൻ, പ്രൊജസ്ട്രോൺ, ഒക്സിടോസിൻ, വളർച്ചാ ഹോർമോൺ, ൈതറോയിഡ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ തുടങ്ങിയവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോൺ വ്യതിയാനത്തിന് ഇടവരുത്തും. ഇത് പിന്നീട് വന്ധ്യതയിലേക്ക് നയിക്കുമെന്നും ഡോക്ടർ പറയുന്നു.
പാലിലെ പഞ്ചസാരയായ ലാക്ടോസും പ്രോട്ടീനായ കാസൈനും അലർജിയുള്ളവരാണ് പലരും. പക്ഷേ, പലപ്പോഴും അത് തിരിച്ചറിയപ്പെടുന്നില്ലെന്ന് മാത്രം. ഇത് ക്ഷീണമായും വയറിന് അസ്വസ്ഥതയായും അനുഭവപ്പെടാം. കാരണം മനസ്സിലാകാതെ വീണ്ടും ഇൗ പാൽ കുടി തുടർന്നാൽ അത് ക്രമരഹിതമായ അണ്ഡോത്പാദനം, ആർത്തവത്തിലെ ക്രമക്കേടുകൾ, ആേരാഗ്യമില്ലാത്ത അണ്ഡോത്പാദനം തുടങ്ങിയവക്കിടയാകുമെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.