കോഴിക്കോട്: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രചരണാർഥം ആരംഭിച്ച ഇൻഫോ ക്ലിനിക്ക് പുതി യൊരു മേഖലയിലേക്ക് കൂടി കടക്കുന്നു. ലോകാരോഗ്യ ദിനമായ ഏ പ്രിൽ ഏഴിന് ഇൻഫോ ക്ലിനിക്കിന്റെ വെബ് പേജും യൂ ട്യൂ ബ് ചാനലും പ്രവർത്തന സജ്ജമായി ജനങ്ങൾക്ക് കിട് ടിത്തുടങ്ങും. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന 30ലേറെ ഡോക്ടർമാരുടെ കൂട്ടായ്മ 2016 ഒക്ടോബറിലാണ് ഇൻഫോക്ലിനിക് എന്ന ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. സാധാരണക്കാരെ വഴിതെറ്റിക്കുന്ന അനേകം വ്യാജ സന്ദേശങ്ങൾ ഉടലെടുക്കുന്നതും പ്രചരിക്കുന്നതും സോഷ്യൽ മീഡിയ മുഖേനയാണ് എന്ന തിരിച്ചറിവിൽ ഉറവിടത്തിൽ തന്നെ അത്തരം പ്രചാരണങ്ങളെ തടയുക എന്ന ദൗത്യമാണ് ഇൻഫോ ക്ലിനിക്ക് ഏറ്റെടുത്തത്.
അശാസ്ത്രീയ പ്രചാരണങ്ങൾക്കും വ്യാജ ചികിത്സകൾക്കുമെതിരെ നില കൊള്ളുന്ന ഇൻഫോ ക്ലിനിക് ഫേസ്ബുക്ക് പേജ് 71000 ത്തിൽപരം പേർ ഫോളോ ചെയ്യുന്നുണ്ട്. ഇതുവരെ ആരോഗ്യ സംബന്ധമായ 250 ഓളം ലേഖനങ്ങളും 27 വീഡിയോകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാർ കൂട്ടായ പങ്കാളിത്തത്തോടെ ആധികാരികത ഉറപ്പു വരുത്തിയാണ് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എം.ആർ വാക്സിനേഷൻ ക്യാമ്പയിൻ, നിപ്പ നിയന്ത്രണ പരിപാടികൾ, പ്രളയാനന്തര പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി സമകാലിക പ്രസക്തിയുള്ള ഒട്ടുമിക്ക സാമൂഹിക/പൊതുജനാരോഗ്യ വിഷയങ്ങളിലും ഇൻഫോ ക്ലിനിക്ക് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ലേഖനങ്ങൾ എഡിറ്റ് ചെയ്യാതെ കടപ്പാട് സഹിതം ആർക്കും പുന: പ്രസിദ്ധീകരിക്കാം എന്നാണ് ഇൻഫോ ക്ലിനിക്കിന്റെ നയം. അതുകാരണം കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ ഓൺലൈൻ / പ്രിൻറ് എഡിഷനുകളിൽ ലേഖനങ്ങൾ പുന:പ്രസിദ്ധീക്കാറുണ്ട്. ചാനൽ ചർച്ചകളിലും, അഭിമുഖങ്ങളിലും ഇൻഫോ ക്ലിനിക്കിനെ പ്രതിനിധീകരിച്ച് അംഗങ്ങൾ പങ്കെടുക്കാറുണ്ട്. ചികിത്സകരും പൊതു സമൂഹവും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച കുറക്കലും ഇൻഫോ ക്ലിനിക്കിൻെറ ലക്ഷ്യമാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളിലെ മികവ് മുൻനിർത്തി ഐ.എം.എ, എസ്സെൻസ് ഗ്ലോബൽ ഒമാൻ എന്നിവരുടെ അവാർഡുകൾ ഇന്‍ഫോ ക്ലിനിക് നേടിയിട്ടുണ്ട്. വെബ് പേജിൽ കൂടി ഇൻറോ ക്ലിനിക് ലഭ്യമാകുമ്പോൾ, വിജ്ഞാന കുതുകികൾക്ക് മെച്ചപ്പെട്ട വായനാ അനുഭവം ആകുമത്. മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കണ്ടെത്താനും പെട്ടെന്ന് കഴിയും. ലേഖകരുടെ പേർ തിരിച്ചുമൊക്കെ പെട്ടന്ന് കണ്ടെത്താന്‍ വിധം ഇനം തിരിച്ചു പേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. നത ഹുസൈൻ, ഡോ. മിഥുൻ ജെയിംസ്, അഭിലാഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.