ഹോേങ്കാങ്: രോഗാണുചികിത്സയിൽ ചരിത്രപരമായ മുന്നേറ്റവുമായി ജപ്പാനിലെ ഗവേഷക ർ. വൈദ്യശാസ്ത്രത്തിന് ഇതുവരെ വഴങ്ങാത്ത മാരകമായ വൈറൽ രോഗങ്ങൾക്കുള്ള മരുന്ന് വി കസിപ്പിച്ചാണ് ആഗോള തലത്തിൽതന്നെ ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയത്. ഒരേ സമയം നിരവധി മാരകമായ വൈറസുകളെ നശിപ്പിക്കാൻ ശേഷിയുള്ള ‘എ.എം 580’ എന്ന രാസവസ്തുവിനെയാണ് ഹോേങ്കാങ് യൂനിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ശാസ്ത്രമാസികയായ ‘നേച്വർ കമ്യൂണിക്കേഷൻസി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിൽ ചിക്കൻ പോക്സ്, ഹെപ്പറ്റൈറ്റിസ്-ബി, എച്ച്.െഎ.വി തുടങ്ങി ഏതാനും രോഗകാരികളായ വൈറസുകളെ നേരിടാനുള്ള ചില പ്രത്യേക ‘ആൻറി വൈറസ്’ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും നിരവധി വൈറസുകൾക്കെതിരെ പ്രയോഗിക്കാവുന്ന ആദ്യത്തെ മരുന്നാണ് ‘എ.എം 580’ എന്നും പരീക്ഷണങ്ങളിൽ ഇത് ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ മൈക്രോബയോളജിസ്റ്റ് യുവൻ ക്വോക് യൂങ് പറഞ്ഞു. ഇൗ അടുത്ത കാലത്തായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുകയും മരണം വിതക്കുകയും ചെയ്ത പക്ഷിപ്പനി, ജപ്പാൻ ജ്വരം, മിഡിൽ ഇൗസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം, സിവ്യർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം തുടങ്ങിയ മാരകമായ ൈവറസ് പകർച്ചവ്യാധികൾക്ക് ഇൗ മരുന്ന് ഫലപ്രദമാണ്. എലികളിൽ രണ്ടു വർഷമായി നടത്തിയ പരീക്ഷണങ്ങൾ വൻ വിജയമാണെന്നും യുവാൻ ക്വോക് യൂങ് പറഞ്ഞു.വൈറസ് മൂലമുള്ള പകർച്ചവ്യാധികൾ കണ്ടെത്തിയാൽ പുതിയ മരുന്ന് ഉപയോഗിച്ച് പെെട്ടന്നുതന്നെ നിയന്ത്രിക്കാനാവും.
അതേസമയം, പുതിയ കണ്ടെത്തൽ ആവേശകരമാണെങ്കിലും നിരവധി പരീക്ഷണങ്ങൾക്കുശേഷം മാത്രമേ മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്ന് അമേരിക്കയിലെ ടെക്സസ് യൂനിവേഴ്സിറ്റിയിലെ വൈറോളജി വിദഗ്ധൻ ബെഞ്ചമിൻ ന്യൂമാൻ ചൂണ്ടിക്കാട്ടി. മരുന്ന് മനുഷ്യശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിെൻറ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ മരുന്നിന് പാറ്റൻറിന് അപേക്ഷിച്ചിരിക്കുകയാണ് കണ്ടുപിടിത്തത്തിന് പിന്നിലുള്ള സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.