ലണ്ടൻ: പ്രമേഹം ചികിത്സിക്കാൻ പൊതുവെ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്ന് പാർകിൻസൺസ് രോഗത്തിനും പ്രതിവിധിയാവുമെന്ന് പഠന റിപ്പോർട്ട്. പ്രമുഖ വൈദ്യശാസ്ത്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് എക്സിനറ്റൈഡ് എന്ന മരുന്ന് മറവിരോഗത്തിനും ശമനമായേക്കാമെന്ന് പ്രസ്താവിക്കുന്നത്. യു.കെയിലെയും യു.എസിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
യു.കെയിൽ മാത്രം 2020ഒാടെ 1,62,000 പേരെ പാർകിൻസൺസ് രോഗം പിടികൂടുമെന്നാണ് കണക്കുകൾ. ഇത് നിയന്ത്രിക്കാൻ പര്യാപ്തമായ വഴികെളാന്നും വൈദ്യശാസ്ത്രത്തിലില്ല. ഇൗ കുറവ് പരിഹരിക്കാൻ ഉതകുന്നതാണ് പുതിയ പഠന റിപ്പോർട്ട്. 60 പേരിൽ നടത്തിയ പഠനത്തിൽ, എക്സിനറ്റൈഡ്മരുന്ന് കഴിക്കുന്നവരിൽ, 60 ആഴ്ച പിന്നിട്ടപ്പോൾ രോഗത്തിൽ വലിയ പുരോഗതി കൈവരിച്ചതായി കണ്ടെത്തുകയായിരുന്നു.
എന്നാൽ, എല്ലാ രോഗികൾക്കും ഇൗ മരുന്ന് നിർദേശിക്കണമോ എന്ന് പറയാറായിട്ടില്ലെന്ന് പ്രബന്ധത്തിെൻറ സഹരചയിതാവും യൂനിവേഴ്സിറ്റി കോളജ് ലണ്ടനിലെ ന്യൂറോളജി വിഭാഗം പ്രഫസറുമായ തോമസ് ഫോൾട്ടീനി പറഞ്ഞു.
പഠന റിപ്പോർട്ട് പ്രോത്സാഹജനകമാണെങ്കിലും പരീക്ഷണം നടത്തിയവരുടെ തലച്ചോറ് സ്കാൻ ചെയ്തശേഷം, മരുന്ന് എങ്ങനെ പ്രവർത്തിച്ചുവെന്ന് കൃത്യമായി മനസ്സിലാക്കി മാത്രമേ പഠന റിപ്പോർട്ട് ശരിവെക്കാനാവൂവെന്ന് ഷഫീൽഡ് യൂനിവേഴ്സിറ്റിയിലെ ഡോ. ഹീതർ മോർട്ടിേബായ്സ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.