ലണ്ടൻ: രാത്രി ടെലിവിഷൻ കാണുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കുട്ടികളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ഉറക്കക്കുറവ് വിഷാദം, അമിതമായ ഉത്കണ്ഠ, അമിതവണ്ണം എന്നിവയിലേക്ക് നയിക്കുന്നു. ഉറക്കം നഷ്ടപ്പെടുന്ന കുട്ടികളുടെ രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നു. 11നും 12നും ഇടയിൽ പ്രായമുള്ള 6616 കുട്ടികളെ നിരീക്ഷിച്ചാണ് യു.കെയിലെ ലിങ്കൺ യൂനിവേഴ്സിറ്റി ഗവേഷകർ പഠനറിപ്പോർട്ട് തയാറാക്കിയത്.
കിടക്കും മുമ്പ് അരണ്ടവെളിച്ചത്തിരുന്ന് മൊബൈലും ടി.വിയും ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കം കുറയുന്നതായി പഠനത്തിൽ മനസ്സിലായി. ബ്രിട്ടനിൽ 12നും 15നുമിടെ പ്രായമുള്ള കുട്ടികളിൽ 90 ശതമാനവും രാത്രിയിൽ മൊബൈലും ടി.വിയും ഉപയോഗിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.