തിരുവനന്തപുരം: ഹൃദയ സംബന്ധമായ രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതി ഏതാനും ജില്ലകളിൽ ഒതുങ്ങി. പദ്ധതി ഒന്നര വർഷം പിന്നിടുേമ്പാഴും ചികിത്സക്ക് ഉൾപ്പെടുത്തിയ ആശുപത്രികൾ തിരുവനന്തപുരം മുതൽ കൊ ച്ചിവരെ മാത്രം. വടക്കൻ ജില്ലകളിൽ ചികിത്സക്ക് കാത്തിരിക്കുന്നവരുടെ ഹൃദയമിടിപ് പേറ്റുന്നതാണ് നിലവിലെ സ്ഥിതി. കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിയാട്രിക് കാർഡിയോളജി ശസ്ത്രക്രിയ വിഭാഗം പൂർത്തിയായാൽ പ്രതിസന്ധി പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നത്. അതിന് ഒരുവർഷമെങ്കിലും വേണ്ടിവരും.
18 വയസ്സില്‍ താഴെയുള്ളവർ ഹൃേദ്രാഗംമൂലം മരിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാർ ദേശീയ ആരോഗ്യ ദൗത്യത്തിെൻറ ‘രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമു’മായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം മെഡിക്കൽകോളജ്, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, കൊച്ചി അമൃത ആശുപത്രി,ലിസി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്, കോഴിക്കോട് ആസ്റ്റർ മിംസ് എന്നിവയാണ് ചികിത്സക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. മിംസിലും പൂർണതോതിൽ ആയിട്ടില്ലെന്നാണ് വിവരം.
തിരുവനന്തപുരം മുതൽ കൊച്ചിവരെ ഒതുങ്ങിയതോടെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കുട്ടികൾ ചികിത്സക്ക് ബുദ്ധിമുട്ടുകയാണ്. എന്നാൽ, ജില്ല നോക്കാതെ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഏറ്റവും അടുത്ത ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് ‘ഹൃദ്യം’ ടീമംഗവും ആര്.ബി.എസ്.കെ സംസ്ഥാന നോഡല്‍ ഓഫിസറുമായ ഡോ. പി.വി. അരുണ്‍ പറഞ്ഞു. വടക്കൻ ജില്ലകളിൽ കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയക്ക് സൗകര്യമുള്ള ആശുപത്രികൾ ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ 700 ഒാളം ശസ്ത്രക്രിയ നടത്തി. 99 ശതമാനം ശസ്ത്രക്രിയകളും വിജയകരമാണ്. രോഗം നിര്ണയിച്ചുകഴിഞ്ഞാല് രക്ഷാകർത്താക്കള് hridyam.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാം. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.