വ്രതദിനങ്ങളിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ തരത്തിലുള്ള ഉറക്കം കിട്ടിയില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാം. ശരിയായി ഉറങ്ങാൻ കഴിയാത്തതും പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വ്രതമെടുക്കുന്നവർ ആറുമണിക്കൂർ ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ടതാണ്. രാത്രിയിൽ സമയം കിട്ടുന്നില്ലെങ്കിൽ പകൽ അൽപം ഉറങ്ങാം. പകൽ ഉറക്കത്തിൽ വെളിച്ചമില്ലാത്ത റൂമിൽ കിടക്കാൻ ശ്രദ്ധിക്കണം. പകൽ ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണുകൾക്ക് മുകളിൽ കോട്ടൺ തുണി വെക്കുന്നത് ഗാഢനിദ്ര കിട്ടാൻ ഉപകരിക്കും.
കൃത്യമായ ആസൂത്രണമില്ലാതെ നടത്തുന്ന നോമ്പുതുറകള്‍ വലിയ ഭാരവും മുഷിപ്പുമുണ്ടാക്കും. ഇത്തരം സംഗമങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുക്കണം. സമയവും അധ്വാനവും ഏറെ ആവശ്യമായി വരുന്ന ഭക്ഷണങ്ങള്‍ക്കു പകരം, എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പാകം ചെയ്യാം. പാചകത്തിൽ സ്ത്രീകളെ സഹായിക്കാൻ പുരുഷന്മാരും ശ്രദ്ധിക്കണം. കുട്ടികളെയും പങ്കാളികളാക്കി ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നത് ജോലി ലളിതമാക്കാനും അന്തരീക്ഷം ആഹ്ലാദകരമാക്കാനും സഹായിക്കും. ഇത് ശാരീരിക അധ്വാനം കുറക്കുകയും മാനസിക ഉൻമേഷം വർധിപ്പിക്കുകയും ചെയ്യും.
അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ക്ക് മുൻഗണന നൽകണം. ഇവ നിര്‍വഹിച്ചതിനുശേഷം മാത്രമായിരിക്കണം അനുബന്ധ കാര്യങ്ങൾക്കുള്ള പ്രാധാന്യം. അപ്രധാനമായ കാര്യങ്ങൾ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുക. സന്ദര്‍ശനത്തിനും പുറത്തുപോകലിനും സമയം നിശ്ചയിക്കുക. ഫോണിൽ നോക്കി സമയം കൊല്ലുന്നതിനു പകരം ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.