1. വെ​ള്ള​റ​ട സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി 2. ഡോ​ക്ട​റെ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന രോ​ഗി​ക​ൾ

ഡോക്ടര്‍മാരുടെ കുറവ്; മലയോരത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ദുരിതത്തിൽ

വെ​ള്ള​റ​ട: ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​ന ല​ഭ്യ​ത​ക്കു​റ​വും രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യ​വും മൂ​ലം വീ​ര്‍പ്പു​മു​ട്ടു​ക​യാ​ണ് മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍.

പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ വെ​ള്ള​റ​ട​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ല. മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് പ​നി​യും പ​ക​ര്‍ച്ച​വ്യാ​ധി​ക​ളും പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗി​ക​ള്‍ ഇ​തു​മൂ​ലം ബു​ദ്ധി​മ​ു​ട്ട്​ നേ​രി​ടു​ന്ന​ത്.

മൂ​ന്ന് സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രും നാ​ല് എ​ന്‍.​ആ​ര്‍.​എ​ച്ച്.​എം ഡോ​ക്ട​ര്‍മാ​രും ഉ​ള്‍പ്പെ​ടെ നി​ല​വി​ല്‍ ഏ​ഴ് ഡോ​ക്ട​ര്‍മാ​ര്‍ മാ​ത്ര​മാ​ണ്​ വെ​ള്ള​റ​ട​യി​ലു​ള്ള​ത്. ഡ്യൂ​ട്ടി ഡോ​ക്ട​ര്‍മാ​രി​ല്‍ ഒ​രാ​ള്‍ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍-​ഇ​ന്‍ ചാ​ര്‍ജ് ഉ​ള്ള​തി​നാ​ല്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​റ്റു പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ട്.

ഇ​ക്കാ​ര​ണ​ത്താ​ല്‍ പ​ല​പ്പോ​ഴും ഒ.​പി​യി​ലെ ഡ്യൂ​ട്ടി​ക്ക് എ​ത്താ​റി​ല്ല. ബാ​ക്കി​യു​ള്ള​വ​രി​ല്‍ ചി​ല​ര്‍ അ​വ​ധി​യെ​ടു​ത്താ​ന്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​നം താ​ളം​തെ​റ്റു​മെ​ന്ന​നി​ല​യി​ലാ​ണ്. കു​ന്ന​ത്തു​കാ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മൂ​ന്ന് ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​ന​മാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ആ​റു​വ​രെ​യാ​ണ് പ​രി​ശോ​ധ​ന സ​മ​യ​മെ​ങ്കി​ലും ഉ​ച്ച​യോ​ടെ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് രോ​ഗി​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​നൂ​റി​ല​ധി​കം രോ​ഗി​ക​ളാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. മൂ​ന്നു ഡോ​ക്ട​ര്‍മാ​രി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്.

Tags:    
News Summary - shortage of doctors- Government health centers in the hills are in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.