മരണം ഒരു വിചിത്രമായ പ്രതിഭാസമാണ്. പ്രപഞ്ചത്തിലെ ശാശ്വതമായ സത്യമാണ് മരണം. ജനിച്ചവരെല്ലാം മരിക്കും. എന്നാൽ ഒ രാളുംതന്നെ താൻ മരിക്കും എന്ന വിശ്വാസത്തിലല്ല ജീവിക്കുന്നത്. മാത്രമല്ല, ഒട്ടുമിക്ക ആളുകൾക്കും മരണം ഭീതിദമായ ഒരു കാര്യമാണ്. മരണാസന്നരായ രോഗികളുടെ മാനസിക നിലയെക്കുറിച്ച് ചിന്തിക്കുേമ്പാൾ നാം ഇക്കാര്യം പ്രത്യേകം കണ ക്കിലെടുക്കേണ്ടതാണ്.
ശരീരത്തിലെ ജൈവ പ്രവർത്തനങ്ങൾ ഒാരോന്നായി നിലച്ച്, മസ്തിഷ്കവും ഹൃദയവും പൂർണമായ ി നിശ്ചലമായി ജീവൻ ശരീരത്തിൽനിന്ന് വേർപെട്ടുപോകുന്ന അവസ്ഥയാണ് മരണം. ഇത് പല കാരണങ്ങൾകൊണ്ട് സംഭവിക്കാം. സ്വയം ജീവനൊടുക്കുന്നതും ഒരു കാരണമാണ്. എന്നാലിതിൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കൂട്ടരാണ് മരണാസന്നരായ രോഗി കൾ. സാന്ത്വന ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ച് നേരിടേണ്ടിവരുന്ന പ്രശ്നമാണ് ഇത്തരം വ്യക ്തികളെ മാനസികമായി സഹായിക്കുക എന്നത്.
സാന്ത്വന ചികിത്സ
മരണകാരണമായ രോഗങ്ങൾ ബാധിച്ച്, മരണം കാത ്തുകഴിയുന്ന രോഗികളെയാണ് മരണാസന്നരായ രോഗികൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. കാൻസർ, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ, ചികിത്സിച്ചു മാറ്റാൻ കഴിയാത്ത മറ്റുചില ഗുരുതര രോഗങ്ങൾ എന്നിവയൊക്കെ ഇൗ പട്ടികയിൽ ഉണ്ട്. എത്ര വിദഗ ്ധ ചികിത്സ നൽകിയാലും ഇത്തരം രോഗങ്ങൾ പതിയെപ്പതിയെ ശരീരത്തെ കീഴടക്കുകയും രോഗിയെ മരണത്തിലേക്ക് കൂട്ടിക്കെ ാണ്ടുപോവുകയും ചെയ്യും. ഇത് കൂടാതെ പ്രായംചെന്ന് സ്വാഭാവിക മരണത്തിലേക്ക് നീങ്ങുന്നവരെയും വേണമെങ്കിൽ മരണ ാസന്നരുടെ പട്ടികയിൽ പെടുത്താവുന്നതാണ്.
കഴിഞ്ഞ കുറേവർഷങ്ങളായി ഇത്തരം രോഗികൾക്കായുള്ള സാന്ത്വന, വേദന നിർ മാർജന ചികിത്സയിൽ നാം ഒരുപാട് മുന്നേറിയിട്ടുണ്ട്. ഇത്തരം രോഗികളിൽ ഒട്ടുമിക്കവരും അവസാനഘട്ടങ്ങളിൽ കടുത്ത വ േദനയും വിഷമവും അനുഭവിക്കേണ്ടിവരുന്നു എന്നറിയുേമ്പാഴാണ് ഇൗയൊരു ചികിത്സയുടെ പ്രസക്തിയേറുന്നത്. കോഴിക് കോട് നിന്നാരംഭിച്ച് കേരളമൊട്ടാകെ പടർന്ന് ഇന്ത്യ മൊത്തത്തിൽ വിസിച്ചുകിടക്കുന്ന നൂതന സാന്ത്വന ചികിത്സ ാരംഗം ഇന്ന് നമുക്കുണ്ട്. നിലവിലുള്ള അലോപ്പതി വൈദ്യശാസ്ത്രത്തിെൻറ കൂടെ ഹോമിയോപ്പതിയും ഇൗ രംഗത്ത് മ ികച്ച സംഭാവനകൾ നൽകുന്നു. ഹോമിയോപ്പതിയിലെ വേദന ശമന മരുന്നുകൾ ഏറ്റവും ഫലപ്രദവും ലളിതവുമാണ്.
എന്നാൽ ശാരീരി കമായ വേദനയുടെ കൂടെത്തന്നെ, ചിലപ്പോൾ അതിലും അധികമായി കടുത്ത മാനസിക വിഷമത്തിനും ഇക്കൂട്ടർ അടിപെടാറുണ്ട് എന്ന ത് വലിയ ഒരു പ്രശ്നംതന്നെയാണ്. പലപ്പോഴും സാന്ത്വന ചികിത്സ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയതു ം ഇതുതന്നെയാണ്. മരുന്നുകൾ കൊണ്ട് ശമിപ്പിക്കാനാവാത്ത രീതിയിലുള്ള വിഷയങ്ങൾക്ക് ശരിയായ മാനസിക പിന്തുണയും ആ വശ്യമായ മാനസികാരോഗ്യ ചികിത്സയും തന്നെ വേണം.
ഇത്തരം രോഗികൾ രോഗത്തിെൻറ വിവിധ ഘട്ടങ്ങൾക്കനുസരിച്ച് വ ിവിധ തലങ്ങളിലുള്ള മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോവുന്നു. മരണകാരണമായ രോഗങ്ങളിൽ ഏതാണ്ടെല്ലാം തന്നെ ഒരു രോ ഗിയെ ബാധിച്ചുകഴിഞ്ഞാൽ സാവകാശം അതിേൻറതായ സമയമെടുത്ത് ഘട്ടംഘട്ടമായാണ് രോഗിയെ കീഴ്െപടുത്തുന്നത്. നൂതന ചികിത്സാ നിർണയ സംവിധാനങ്ങളും ആവിർഭാവവും ഉയർന്ന ആരോഗ്യ അവബോധവും ഇന്ന് ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. ചിലപ്പോഴെങ്കിലും ഇക്കാര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്. ഒരുതരത്തിലും ചികിത്സിച്ചുമാറ്റാൻ കഴിയില്ലെന്നുറപ്പുള്ള ഒരു ഗുരുതര രോഗം തനിക്കുണ്ടെന്ന് ഒരു രോഗി വളരെ നേരത്തെ അറിയുന്നത് എത്രമാത്രം മാനസിക സമ്മർദമുണ്ടാക്കും എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. ഇക്കൂട്ടർ കടന്നുപോകുന്ന മാനസിക തലങ്ങളെക്കുറിച്ച് ഏതാണ്ടൊരറിവുണ്ടാവുന്നത് ആരോഗ്യ പ്രവർത്തകർക്ക് -പ്രത്യേകിച്ച് സാമൂഹികാരോഗ്യ പ്രവർത്തകർക്കും സാന്ത്വന ചികിത്സാ പ്രവർത്തകർക്കും വളരെ ഉപകാരപ്രദമായിരിക്കും.
ഇതിൽനിന്നും മുന്നോട്ടു മൂന്നുതരത്തിലുള്ള പരിണാമമാണ് മാനസിക തലത്തിൽ ഉണ്ടാവുന്നത്.
കുടുംബത്തിനും വേണം സാന്ത്വനം
ഇൗ പറഞ്ഞ മാനസിക വ്യതിയാനങ്ങൾ രോഗിയിൽ മാത്രമല്ല, രോഗിയുമായി അടുത്ത ബന്ധമുള്ളവരിലും കാണപ്പെടുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് യഥാർഥ രോഗവിവരം രോഗിയിൽനിന്ന് മറച്ചുവെച്ചിട്ടുള്ള സന്ദർഭങ്ങളിൽ ഇത് പ്രത്യേകം പ്രസ്താവ്യമാണ്. കാൻസർ പോലുള്ള ഗുരുതര രോഗങ്ങളിൽ രോഗിയിൽനിന്ന് യാഥാർഥ്യം മറച്ചുവെക്കുന്നത് നമ്മുടെയിടയിൽ പതിവാണുതാനും. ഇത്തരം പ്രക്ഷുബ്ധ മനസ്കരായ കുടുംബാംഗങ്ങളെ കൈാര്യം ചെയ്യുന്നത് പലപ്പോഴും രോഗികളെ കൈകാര്യം ചെയ്യുന്നതിനേക്കാൾ കഠിനമായിരിക്കും. കാരണം ഇവർ രോഗം ഇല്ലാതെതന്നെ വിഷമിക്കുന്നവരാണ്. മറ്റൊന്ന് രോഗികളുടെ മരണത്തിന് ശേഷവും ഇവർക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ശേഷിക്കുകയും സഹായം ആവശ്യമായി വരികയും ചെയ്യും. സാന്ത്വന പരിചരണ സംഘത്തിൽ ഒരു മാനസികാരോഗ്യ വിദഗ്ധെൻറ സേവനം തികച്ചും ആവശ്യമാണെന്ന് ഇതിൽനിന്നും സുവ്യക്തമാണല്ലോ! പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ ഇടപെടലുകൾ സാന്ത്വന ചികിത്സയുടെ ഫലപ്രാപ്തി വലിയതോതിൽ വർധിപ്പിക്കാറുണ്ട്.
സാന്ത്വന ചികിതസാ പ്രവർത്തകർ അറിയേണ്ടത്
ഇത്തരം രോഗികളുമായി ഇടപഴകുന്നവർ പ്രത്യേകിച്ച് മാനസിക സഹായം നൽകുന്നവർ, മറ്റ് സാന്ത്വന ചികിത്സാ പ്രവർത്തകർ എന്നിവർ, മരണത്തെക്കുറിച്ച് ശരിയായ ഒരു അവബോധം ഉണ്ടാക്കേണ്ടതാണ്. മരണം എന്ന അനിവാര്യതയും മരണഭയവുമാണ് മരണാസന്നരായ രോഗികളുടെ ഒട്ടുമിക്ക മാനസിക പ്രശ്നങ്ങൾക്കും ഒരു പരിധിവരെ ശാരീരിക പ്രശ്നങ്ങൾക്കും കാരണം. എന്നാൽ മരണം കരുതുന്നുപോലെ അത്ര ഭീകരമായ, പേടിപ്പെടുത്തുന്ന ഒന്നല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ‘മരണാസന്ന അനുഭവം’ (Near Death Experience) എന്ന ഒരു ശാസ്ത്ര ശാഖതന്നെയുണ്ട്. പല കാരണങ്ങളാൽ മരണത്തെ മുഖാമുഖം കണ്ട് തിരികെ വന്നവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനമാണ് ഇത്. വ്യക്തിപരമായ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ഏതാണ്ടെല്ലാ അനുഭവസ്തരും പറയുന്ന കാര്യങ്ങൾ തമ്മിൽ അത്ഭുതകരമായ ഒരു സാമ്യമുണ്ട്. മരണമുഖത്തു കൂടെ കടന്നുപോകുേമ്പാൾ സ്വശരീരത്തിൽനിന്ന് ജീവൻ വേർപ്പെട്ട് ഒഴുകിപ്പോകുന്ന ഒരവസ്ഥയിലേക്ക് അവർ നീങ്ങുന്നു. തുടർന്ന് ദിവ്യമായ ഒരു അനുഭൂതിയും അനിർവചനീയമായ ഒരു ശക്തിയും അനുഭവപ്പെടുന്നതായി എല്ലാവരും പറയുന്നു. മാത്രവുമല്ല, വളരെ വിഷമത്തോടെയാണ് ഏതാണ്ടെല്ലാവരും മരണമുഖത്ത് നിന്ന് -മറുലോകത്തുനിന്ന് തിരികെ ജീവിതത്തിലേക്ക് വരുന്നത്!
മരണത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ഒരു അറിവ്, അല്ലെങ്കിൽ മരണത്തെക്കുറിച്ച് ഇങ്ങനെയും ഒരു അറിവുണ്ടെന്ന് ആരോഗ്യ പ്രവർത്തകരെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. കാരണം ഇത് മരണാസന്ന രോഗികളോട് കൂടുതൽ ശുഭാപ്തിവിശ്വാസത്തോടും പ്രസന്നതയോടുംകൂടി പ്രതികരിക്കാനും പ്രവർത്തിക്കാനും അവരെ പ്രാപ്തരാക്കും. തനിക്ക് ഉത്തമ ബോധ്യമുള്ള ഒരു കാര്യം മറ്റുള്ളവരെ പറഞ്ഞു മനസിലാക്കുക എളുപ്പമാണല്ലോ! ഒരു വിദഗ്ധ ഡോക്ടർ ആത്മവിശ്വാസത്തോടെ ഒരു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തുന്നതുപോലെ ഒരു മാറാരോഗിയെ വേദനയും ബുദ്ധിമുട്ടുകളും അറിയിക്കാതെ സമാധനത്തോടെ യാത്രയാക്കാനും ഇതുവഴി കഴിയും.
മരണത്തെക്കുറിച്ച് ഇത്തരം ഒരു കാഴ്ചപ്പാട് ഏറ്റവും കൂടുതൽ മനസ്സിലാക്കി കൊടുക്കേണ്ടത് രോഗിയെക്കാളേറെ രോഗിയുടെ കുടുംബങ്ങളെയും കൂട്ടിരിപ്പുകാരെയുമാണ്. കാരണം പലപ്പോഴും രോഗിയെക്കാളും ഉൽക്കണ്ഠയും മാനസിക സമ്മർദവും കൂട്ടിരിപ്പുകാർക്കാണ്. കൂടാതെ രോഗി യാത്രയായതിന് ശേഷവും ഇൗ പ്രയാസങ്ങൾ ഇവരനുഭവിക്കുകയും വേണമല്ലോ?
മരണാസന്നരായ, അല്ലെങ്കിൽ ജീവിതത്തിെൻറ അന്ത്യഘട്ടത്തോടടുത്ത വ്യക്തികൾക്ക് ചെയ്തുകൊടുക്കാൻ കഴിയുന്ന മാനസിക പിന്തുണാ മാർഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
നല്ല കേൾവിക്കാരാകാം...
ഏറ്റവും എളുപ്പമുള്ളതും എന്നാൽ ഇത്തരം വ്യക്തികൾക്ക് ഏറ്റവും ആവശ്യമായതും അവർക്ക് ഏറ്റവും സമാധാനം നൽകുന്നതും ഒരു കാര്യമാണ്. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും കേട്ടിരിക്കാനുള്ള ഒരു മനസ്സ്! അതിനാൽ ഒരു നല്ല കേൾവിക്കാരനാവുക എന്നതാണ് ഒന്നാമത്തെ കാര്യം. അവരോട് അമിതമായി പരിതപിക്കാതെ, എന്നാൽ, അവരെ അവരുടെ വിഷമങ്ങളെ മനസ്സിലാക്കികൊണ്ട് അവർക്ക് പറയാനുള്ളത് കേൾക്കുക എന്നതാണ് കാര്യം. പലപ്പോഴും ഇൗയൊരു കാര്യം മാത്രം മതി രോഗിയുടെ വേദന കുറക്കാൻ. അനാവശ്യ സഹതാപില്ലാതെ അവരെ ഒരു കുറ്റവാളിയോ വിചിത്ര ജീവിയോ ആയി കാണാതെ അവരോടൊത്ത് സന്താപങ്ങൾ പങ്കുവെക്കാൻ ഒരാളുണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയാണ്.
ഇത്തരക്കാർക്ക് അമ്പരപ്പും ദുഃഖവും ദേഷ്യവുമെല്ലാം ഉണ്ടാവുക സാധാരണമാണ്. അത് അവരുടെ സ്വാഭാവികമായ വികാര പ്രകടനങ്ങളായി കണ്ട് അവയെ അംഗീകരിക്കാനും അതേസമയം അവ അവർക്ക് കടുത്ത ആഘാതമുണ്ടാക്കാതെ നോക്കാനും കഴിയണം. ലളിതമായ കൗൺസലിങ് മുറകളിലൂടെ അവരുടെ മനോവിഷമം കുറക്കുവാനും കഴിയണം.
ജീവിതത്തിൽ സാധിക്കാതെ പോയ ആഗ്രഹങ്ങളെക്കുറിച്ചും ഉണ്ടായിട്ടുള്ള പരാജയങ്ങളെക്കുറിച്ചുമെല്ലാം കുറ്റബോധവും ദുഃഖവും ഉണ്ടാവുക ഇക്കൂട്ടരിൽ സാധാരണമാണ്. ഇത്തരത്തിൽ ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളും സന്തോഷങ്ങളും ഒാർമിപ്പിച്ച് പ്രസന്നത തിരികെ നൽകുക എന്നത് ചില്ലറ കാര്യമല്ല. ശ്രമിച്ചാൽ നടത്താവുന്നതേയുള്ളൂ.
ചിലപ്പോഴെങ്കിലും ഇത്തരം രോഗികളെ വേണ്ടപ്പെട്ടവർ കൈവിടാറുണ്ട്. തികച്ചും ഏകനായിപ്പോകുന്ന ഇൗ അവസ്ഥയിൽ കൈത്താങ്ങായി കൂടെ നിൽക്കാനും ആരോഗ്യപ്രവർത്തകർ പഠിക്കണം. വികസിത രാജ്യങ്ങളിൽ സാമൂഹിക മാനസികാരോഗ്യ പ്രവർത്തകർ എന്ന ഒരു വിഭാഗം തന്നെ ഇതിനായുണ്ട്. ജീവിതത്തിെൻറ അവസാന നാളുകളിൽ വലിയ ഏകാന്തതയില്ലാതെ നല്ല ഒാർമകൾ അവശേഷിപ്പിച്ചുകൊണ്ട് യാത്രവാൻ ഇത് അവെര സഹായിക്കും.
പലപ്പോഴും സാന്ത്വന പ്രവർത്തകർക്ക് രോഗിയുടെയും കുടുംബാംഗങ്ങളുടെയും ഇടയിൽ ഒരു നല്ല ആശയാനുവർത്തിയാകാനും സാധിക്കും. എന്തു ചെയ്യേണ്ടു എന്നറിയാതെ രോഗിയേക്കാൾ കൂടുതൽ പകച്ചു നിൽക്കുന്ന ഉറ്റവരുടെയും രോഗംമൂലം തകർന്നുപോയ രോഗിയുടെയും ഇടയിൽ സന്തോഷത്തിെൻറയും സമാധാനത്തിെൻറയും കണ്ണിയായി മാറുന്നത് എത്ര സഹായകമാണെന്ന് ചിന്തിക്കൂ! ഭീതിയുടെയോ അറപ്പിെൻറേയാ വെറുപ്പിെൻറയോ ഒരു മറ വിദഗ്ധരായ ആരോഗ്യ പ്രവർത്തകർക്ക് ഇല്ല എന്നുള്ളതാണ് ഇവിടെ മുൻതൂക്കം നൽകുന്ന വസ്തുത. രോഗത്തെക്കുറിച്ചും രോഗപരിചരണെത്തക്കുറിച്ചും ആവശ്യമായ അറിവുകൾ ഉണ്ട് താനും.
പൂവണിയെട്ട മോഹങ്ങൾ...
ജീവിതാവസാനമടുത്ത പലർക്കും ജീവിതത്തോട് അതിയായ ആഗ്രഹം ഉടലെടുക്കുന്നത് സർവ സാധാരണമാണ്. ഇത്തരക്കാരുടെ കൂടെ നിന്ന് കഴിയാവുന്ന ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നത് നന്നായിരിക്കും. മരണാസന്നമായവർക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയ്ക്ക് എ വിഷ് പ്രസ്ഥാനം ഇത്തരം സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും നാമൊരിക്കലും കരുതാത്ത തരത്തിൽ നിസ്സാരമായ കാര്യങ്ങളായിരിക്കും പലരുടെയും മനസ്സിൽ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളായി അവശേഷിക്കുക.
കടുത്ത സന്ധിരോഗം വന്ന് വേദന മൂർച്ഛിച്ച് കിടപ്പിലായിപ്പോയ ഒരു വയോധികയുടെ ഒരു വലിയ ആഗ്രഹം കല്യാണമടുത്തെത്തിയ കൊച്ചുമകൾക്കായി ഒരുക്കുന്ന മണിയറ ഒന്നുകാണണമെന്നതായിരുന്നു. ആ വീട്ടിലുള്ള ഒരുപാട് കുടുംബാംഗങ്ങളിൽ ഒരാളോട് പോലും അവരത് പറഞ്ഞില്ല. അവരോട് ചോദിച്ചുമില്ല. ഒരാൾക്ക് എടുത്ത് താങ്ങിെകാണ്ടുവന്ന് സാധിച്ചു കൊടുക്കാവുന്ന ഒരാഗ്രഹമായിരുന്നു അത്. ഒടുവിൽ അത് സാധിച്ചപ്പോഴുണ്ടായ ഇവരുടെ സാന്തോഷത്തിന് എടന്തുവിലകൊടുത്താലും മതിയാകില്ല!
ജന്മദിനം പോലെ അവരുടെ ജീവിതത്തിലുള്ള വിശേഷദിനങ്ങൾ എല്ലാവരുമൊത്ത് ആഘോഷിക്കുന്നതും കഴിയുമെങ്കിൽ ചെറിയ യാത്രകൾ പോകുന്നതുമൊക്കെ ഇവരുടെ ജീവിതം സന്തോഷം കൊണ്ട് നിറക്കും. എന്തിന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുപോലും അൽപമല്ലാത്ത ആനന്ദം പകരും. സംഗീതം പോലുള്ള വിനോദ പരിപാടികളും വളരെ നല്ലതാണ്. സുഹൃദ് സന്ദർശനമാണ് മറ്റൊന്ന്. വേദനകൾ മറക്കാനും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനും ഇതെല്ലാം സഹായിക്കും. ഇതിനായി രോഗികളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുക എന്നുള്ളതാണ് ഒരു മികച്ച സാന്ത്വന പ്രവർത്തകെൻറ കർത്തവ്യം. ഇതറിയാമെങ്കിലും പലപ്പോഴും മടിമൂലമോ സേങ്കാചം മൂലമോ ചെയ്യാതെ പോകുന്നതാണ് ഇവയിൽ പലതും.
രോഗികളുടെ ദേഷ്യം വെറുപ്പ് എന്നിവ പുഞ്ചിരിയോടെ നേരിടുകയും അവക്ക് മറുമരുന്നായി ക്ഷമയും പ്രത്യാശയും നൽകുകയൂം വേണം. ചുരുങ്ങിയ കാലമാണെങ്കിലും ഒാർത്തുവെക്കാൻ പലതും ചെയ്യാനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് കാര്യം. മനുഷ്യ മനസ്സ് സ്വാഭാവികമായി ശുഭാപ്തി വിശ്വാസിയാണ് എന്നതാണ് സത്യം. അതിനാൽ തന്നെ ചെറിയ ഒരു കൈതാങ്ങ് മതി മനസ്സ് ഉണർന്ന് പ്രവർത്തിക്കാൻ. ‘ഒരു നോക്ക്, ഒരു വാക്ക്.. ’ എന്നൊക്കെപറയുന്നത് വെറുതെയല്ല. ആത്മഹത്യാ വക്കിൽ നിൽക്കുന്നവർ ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന നിരവധി സന്ദർഭങ്ങൾ ഇതിനുദാഹരണമാണ്.
കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് അതിയായ പാപബോധവും പശ്ചാത്താപ ചിന്തയുമുള്ളവർക്ക് ആവശ്യമായ പിന്തുണ നൽകുന്നത്അത്യാവശ്യവുമാണ്. നല്ല ഉദാഹരണങ്ങളിലൂടെ പാപങ്ങളെ (പാപചിന്തയെ) കാഠിന്യം കുറച്ച് കാണുകയും അവർക്കുണ്ടായിരിക്കാവുന്ന ചെറിയെതെങ്കിലും നല്ല കാര്യങ്ങളെ പ്രത്യക്ഷീകരിക്കുകയും ചെയ്യുക എന്നതാണ് വിദ്യ! ഇനിയും ചെയ്യാവുന്ന സാമൂഹിക നന്മകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ദാനധർമങ്ങളും മറ്റ് സാമൂഹിക സേവനങ്ങളും ഇക്കാര്യത്തിൽ വലിയ സഹായകമാകും. മരണാസന്നരെങ്കിലും ശാരീരികമായി വലിയ അവശതകളില്ലാത്ത വ്യക്തികൾ കൂടുതൽ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്ന ചിത്രങ്ങൾ അപൂർവമല്ല. ഇത്തരം പ്രവൃത്തികൾ അവർക്കും അത് കണ്ട് അനുഭവിക്കുന്നവർക്കും നൽകുന്ന പ്രത്യാശയും ഉൗർജവും വളരെ വലുതാണ് താനും.
മരണഭയത്തിന് ഏറ്റവും നല്ല മറുമരുന്ന് ഇൗശ്വര ചിന്തയും പ്രാർഥനയുമാണ്. ഇൗശ്വര വിശ്വാസികളല്ലാത്ത വളരെ ചുരുക്കം പേരെ കാണുകയുള്ളൂ. അവരിൽ തന്നെ പലരും ഇത്തരം ഒരു പ്രതിസന്ധിയിൽ വിശ്വാസികളായിത്തീരുകയും ചെയ്യൂം. ധ്യാനം, പ്രാർഥന തുടങ്ങി പുണ്യസ്ഥലങ്ങൾ സന്ദർശനം വരെയുളള വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. ശാന്തമായി പ്രാർഥിക്കാനുള്ള ഒരു സൗകര്യം മാത്രം മതി പലരും സന്തുഷ്ടരാവാൻ. ഇനി ഒട്ടും ഇൗശ്വര വിശ്വാസമില്ലാത്തവരാണെങ്കിൽ ജീവിതമൂല്യങ്ങളെയും മാനവീകതയേയും മറ്റും പറഞ്ഞ് അവരെ ഉത്സുകരാക്കാവുന്നതേയുള്ളൂ.
അവസാനമായി രോഗിയുടെ മരണശേഷം കുട്ടിരിപ്പുകാർക്കുള്ള സന്താപത്തേയും മാനസിക സമ്മർദത്തേയും ലഘൂകരിക്കുക എന്ന ഒരു േജാലി കൂടി ഉണ്ട്. പലരും ജീവിതാവസാനം വരെ ദുഃഖഭാരവും ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കാറാണ് എന്ന് മനസ്സിലാക്കുേമ്പാൾ ഇൗയൊരു സഹായം നിസ്സാരമല്ലെന്ന് നമുക്ക് മനസ്സിലാകും. പലപ്പോഴും ഉപദേശ നിർദേശങ്ങൾ കൂടാതെ മരുന്നുകളും ഇത്തരക്കാർക്ക് വേണ്ടി വന്നേക്കാം.
വേദന ശാരീരികം എന്നതിലുപരി മാനസീകമായ ഒരു അനുഭവമാണ്. അതിനാൽ ശരിയായ മാനസിക പിന്തുണ നൽകിയാൽ മരണാസന്നരിൽ സമാധാനമുള്ള സന്തോഷപൂർണമായ മനസ്സ് രൂപപ്പെടും. അത് മരണാസന്നരെ ശാന്തരായി യാത്രയാക്കാനും നമ്മെ സഹായിക്കും.
Dr. Abdul Gafar
BHMS, MSC Applied Psychology
Homeopathic Consultant & Counselling
'Ashiyana', Near Over Bridge, Gandhi Road, Kozhikode
Ph. 7034469659.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.