20,000 കടന്ന്​ രാജ്യത്തെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം; 1431 ഒമിക്രോൺ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 20,000 കടന്നു. 24 മണിക്കൂറിനിടെ 22,775 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

8949 പേർ രോഗമുക്തി നേടി. 406 മരണം സ്ഥിരീകരണം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു കടന്നു. 1,04,781 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 98.32 ശതമാനമാണ്​ രോഗമുക്തി നിരക്ക്​.

1431 ആണ്​ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലാണ്​ ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ. 454 പേർക്കാണ്​ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്​. ഡൽഹി 351, തമിഴ്​നാട്​ 118, ഗുജറാത്ത്​ 115, കേരള 109 എന്നിങ്ങനെയാണ്​ ഒമിക്രോൺ ബാധിതരുടെ എണ്ണം.

അതേസമയം, രാജ്യത്ത്​ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ കോവിഡ്​ വാക്സിനായി​ കോവിൻ പോർട്ടലിൽ ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. കേ​ന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ അറിയിച്ചതാണ്​ ഇക്കാര്യം. 


Tags:    
News Summary - India reports 22775 new daily cases Omicron case tally stands at 1431

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.