തിരുവനന്തപുരം: ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി വഴി സംസ്ഥാനത്ത് ഇതുവരെ മൂന്നരലക്ഷത്തോളം പേർ ചികിത്സ തേടിയെന്ന് കണക്കുകൾ. ഒരു മാസത്തിനുള്ളില്‍ 18,000ത്തിലധികം പേരാണ് കോവിഡ് ഒ.പി സേവനം പ്രയോജനപ്പെടുത്തിയത്.
ഒരുദിവസം ശരാശരി 1,000 മുതല്‍ 1,500 പേര്‍ക്കാണ് സേവനം നല്‍കുന്നത്. കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വർധനവാണുണ്ടായത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ.പിയില്‍ പകല്‍ സമയം, 15 മുതല്‍ 20 ഡോക്ടര്‍മാരെയും രാത്രികാലങ്ങളില്‍ 4 ഡോക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്.
6 മിനിറ്റ് 15 സെക്കൻറ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറക്കാന്‍ ഇ സഞ്ജീവനിയില്‍ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു.
സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഒ.പിയില്‍ ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ തേടാമെന്ന് അധികൃതർ അറിയിച്ചു.
ഇതുകൂടാതെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ തുടങ്ങിയിട്ടുള്ളത്.
നിലവില്‍ ഒ.പി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തുടര്‍ചികിത്സ വേണ്ടിവരും. തുടര്‍ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വലിയ തിരക്കായിരിക്കും. ഇതിനൊരു പരിഹാരമായാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം. ചികിത്സിക്കുന്ന ഡോക്ടർക്ക് റഫറൽ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്താവുന്ന സംവിധാനമാണിത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.