തൃശൂർ: കോവിഡ് വാക്സിൻ സ്വീകരിച്ചവർ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാവൂ എന്ന മാർഗനിർദേശത്തിൽ കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം മാറ്റം വരുത്തി.
പുതുക്കിയ മാർഗനിർദേശപ്രകാരം വാക്സിൻ ആദ്യ ഡോസോ രണ്ടാം ഡോസോ സ്വീകരിച്ചാൽ 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാനാവും. പുതുക്കിയ മാർഗനിർദേശം എല്ലാ സംസ്ഥാനങ്ങളിലെയും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുകൾക്ക് ബുധനാഴ്ച അയച്ചു. മാർച്ച് അഞ്ചിന് നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറത്തിറക്കിയ മാർഗനിർദേശത്തിൽ 28 ദിവസമെന്നാണ് പറഞ്ഞിരുന്നത്.
കേന്ദ്ര ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ജനറൽ ഡോ. സുനിൽ കുമാറിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ഉപദേശക സമിതിയുടെ പരിശോധന പ്രകാരമാണ് മാർഗനിർദേശം പുതുക്കുന്നതെന്നാണ് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം അഡീഷനൽ ഡയറക്ടർ ജനറൽ ഡോ. സുനിൽ ഗുപ്തയുടെ മാർഗനിർദേശത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞാൽ രക്തം നൽകാം. മാർഗനിർദേശം അതത് സമയത്ത് അവലോകനം ചെയ്ത് വേണ്ട മാറ്റം വരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.