ആംസ്റ്റർഡാം: ശരീരം തളർന്ന് സംസാരശേഷി നഷ്ടമായ രോഗി മസ്തിഷ്കത്തിൽ ഘടിപ്പിച്ച മൈക്രോ ചിപ്പിന്റെ സഹായത്തോടെ വിജയകരമായി ആശയവിനിയം നടത്തി. നെതർണ്‍ലൻഡ്സിലെ 'യൂനിവേഴ്സിറ്റി മെഡിക്കൽ സെന്റർ യൂട്രെക്റ്റ്' വികസിപ്പിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ജർമൻകാരനായ രോഗി ആശയവിനിമയം സാധ്യമാക്കിയത്.
ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ വിജയകരമായി ചിപ്പുകൾ വികസിപ്പിക്കാൻ കഴിഞ്ഞതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.മാസ്ക വാൻസ്റ്റീൻസെലിൻ പറഞ്ഞു. 'അമിയോ ട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്'എന്ന രോഗം ബാധിച്ച് 2015 മുതൽ ശരീരം അനക്കാൻ കഴിയാതെയും സംസാരിക്കാൻ കഴിയാതെയും തളർന്നുകിടന്ന രോഗിയുടെ മസ്തിഷ്കത്തിൽ 1.5 മില്ലീമീറ്ററോളം വ്യാസമുള്ള രണ്ട് മൈക്രോചിപ്പുകൾ ഘടിപ്പിച്ചാണ് ഗവേഷകർ വൈദ്യശാസ്ത്രരംഗത്ത് ചലനം സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.