പാലോട്: കേരള സർക്കാർ ആർദ്രം മിഷൻ പദ്ധതിപ്രകാരം പാലോട് സി.എച്ച്.സിയിൽ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. എല്ലാവർക്കും സമഗ്ര ആരോഗ്യ പരീക്ഷ എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് അവർ പറഞ്ഞു. അവയവമാറ്റത്തിന് വലിയ തുകയാണ് ചെലവുവരുന്നത്.
ഇതുമൂലം നിർധന രോഗികൾ നിസ്സഹായരാകും. ആ നിസ്സഹായതയുടെ മുന്നിൽ മനുഷ്യർ തോറ്റുപോകാതിരിക്കാനാണ് സർക്കാർ മെഡിക്കൽ കോളജിൽ സൗജന്യ അഭയമാറ്റ ശസ്ത്രക്രിയ നടപ്പാക്കിയത്. കാൻസർ മേഖലയിൽ റോബോട്ടിക് സർജറിക്ക് മന്ത്രിസഭ അനുവാദം നൽകിയെന്നും മന്ത്രി പറഞ്ഞു.
ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്.എം. റാസി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, ജില്ല പഞ്ചായത്തംഗം സോഫി തോമസ്, ഡി.എം.ഒ ബിന്ദു മോഹൻ, തോമസ്, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, മെഡിക്കൽ ഓഫിസർ ഡോ. പി.ആർ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
എൻ.എച്ച്.എം ആർദ്രം പദ്ധതിയുടെ ഭാഗമായി സി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി നൽകിയ 37.5 ലക്ഷം രൂപ നവീകരിച്ച ഒ.പി കെട്ടിടത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിച്ചു. ആധുനിക സംവിധാനങ്ങളോടെ നിർമിച്ച ഒ.പി ബ്ലോക്കിൽ വികലാംഗ സൗഹൃദ പാതകൾ, ജീവിതശൈലി രോഗ നിയന്ത്രണ ക്ലിനിക് തുടങ്ങിയവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.