ചങ്ങനാശ്ശേരി: നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൻ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ഹെൽത്ത് ചെയർപേഴ്സൻ എൽസമ്മ ജോബ് എന്നിവർ അറിയിച്ചു.
ഡ്രൈ ഡേയുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വളർച്ച തടയണമെന്നും ചിരട്ടകൾ, വലിച്ചെറിയുന്ന ഉപയോഗ ശൂന്യമായ പാത്രങ്ങൾ, ഫ്രിഡ്ജിനു പിറകിലുള്ള ട്രേ അലങ്കാരച്ചെടി പാത്രങ്ങൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റകൊടുക്കുന്ന പാത്രങ്ങൾ എന്നിവകളിൽ വെള്ളം നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മുനിസിപ്പൽ പ്രദേശത്ത് മൂന്നുമാസമായി 120 കേസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 13 പേർ ചികിത്സയിലുണ്ട്. ആശാ പ്രവർത്തകരും നഗരസഭയും ജനറൽ ആശുപത്രിയും സജീവമായി ഇടപെട്ടിട്ടും ഒന്നും ചെയ്യുന്നില്ല എന്നുള്ള വിമർശനം അടിസ്ഥാന രഹിതമാണെന്നും നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.