കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികള്‍ക്ക് കോവിഡ് പ്രതിരോധം ഒരുക്കാന്‍ ഹോമിയോപതി വകുപ്പ് ആവിഷ്‌കരിച്ച 'കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം തിങ്കളാഴ്ച മുതൽ 27 വരെ നടക്കും. കോവിഡ് പ്രതിരോധം ശക്തമാക്കുവാനും സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് കരുത്ത് പകരുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ എല്ലാ സ്‌കൂള്‍ വിദ്യാർഥികള്‍ക്കും ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് നല്‍കുന്നതിന്‍റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിലും പ്രത്യകം തയ്യാറാക്കിയ കിയോസ്‌കുകളിലും പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ കവിത പുരുഷോത്തമന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രക്ഷിതാക്കള്‍ മരുന്നിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി https://ahims.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കി സ്ഥാപനങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എന്‍.എച്ച്. എം. എസ്.സി, ഡിസ്പന്‍സറികള്‍ മുഖാന്തിരവും പ്രത്യേകം തയ്യാറാക്കിയ കിയോസ്‌കകള്‍ മുഖാന്തിരവും ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ ലഭ്യമാവുമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.