ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുമുണ്ട്. ഊർജം നിലനിർത്തുന്നതിനോടൊപ്പം കാപ്പി ആയുസ്സ് കൂട്ടിയാലോ? പോർച്ചുഗലിലെ കോയിംബ്ര സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ്സ് കൂട്ടുമെന്ന് കണ്ടെത്തിയത്.
യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലെ 85 ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ദിവസവും രണ്ടോ മൂന്നോ തവണ കാപ്പി കുടിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരേക്കാള്‍ 1.84 വർഷം വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരിത്തിന് ഉന്മേഷം ഉണ്ടാക്കുന്നു. ദിവസവും ഒന്നിലധികം കാപ്പി കുടിക്കുന്നതിലൂടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ച് ആരോഗ്യകരമാകുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഗവേഷണമനുസരിച്ച് സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് പേശി, ഹൃദയ, മാനസിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ദൃഢപ്പെടുമെന്നും ഹൃദയ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, അർബുദങ്ങൾ, പ്രമേഹം, ഡിമെൻഷ്യ, വിഷാദം, എന്നിവയുൾപ്പെടെയുള്ള വാർദ്ധക്യ സംബന്ധമായ രോഗങ്ങളുടെ വ്യാപ്തി കുറക്കുമെന്നും പഠനം പറയുന്നു.
കാപ്പി കുടിക്കുന്നത് ശരീരത്തിലെ മെറ്റാബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറക്കുകയും ചെയ്യുന്നു. ഇതിന് പുറമേ 20 ശതമാനം ടൈപ്പ് 2 പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും 30 ശതമാനം വാതരോഗങ്ങളെ പ്രതിരോധിക്കാനും അഞ്ച് ശതമാനം ഹൃദ്രോഗത്തെ ചെറുക്കാനും കാപ്പി സഹായിക്കുന്നു. ഗര്‍ഭിണികള്‍ കാപ്പി കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
കാപ്പിയിൽ നിരവധി ആന്റി ഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ കാപ്പി കുടിക്കുന്നത് കരളിലെയും ഗർഭാശയത്തിലെയും അർബുദസാധ്യത കുറക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നവർക്ക് കാപ്പികുടിയും ശീലമാക്കാവുന്നതാണ്.
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസേന കഴിക്കാവുന്ന കഫീന്റെ അളവ് പരമാവധി 400 മില്ലിഗ്രാം ആണ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് 95 മില്ലിഗ്രാം ആണ്. അതായത് ഒരു ദിവസം പരമാവധി നാല് കപ്പ് കാപ്പി കുടിക്കാം എന്ന് അര്‍ത്ഥം. ഇതില്‍ കൂടുതലായാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.