ബ്രസൽസ്: അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ കോവിഡ് വാക്സിൻ നൽകുന്നതിന് യൂറോപ്യൻ യൂനിയൻ ഡ്രഗ് റെഗുലേറ്റർ അനുമതി. കോവിഡിെൻറ പുതിയ തരംഗത്തിൽ പതറിയ യൂറോപ്യൻ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്കൂൾ വിദ്യാർഥികൾക്ക് ഇതോടെ കോവിഡ് വാക്സിൻ നൽകും.
കുട്ടികളിൽ കോവിഡ് വാക്സിന് ആദ്യമായാണ് യൂറോപ്യൻ മരുന്ന് ഏജൻസി അനുമതി നൽകുന്നത്. 2000 കുട്ടികളിൽ വാക്സിൻ നൽകി പരീക്ഷണം നടത്തിയപ്പോൾ കോവിഡ് തടയുന്നതിൽ 90 ശതമാനം ഫലപ്രദമാണെന്ന് ഏജൻസി കണ്ടെത്തി.
മരുന്ന് കുത്തിവെക്കുേമ്പാൾ അനുഭവപ്പെടുന്ന വേദന, തലവേദന, പേശിവേദന എന്നിവയാണ് പല കുട്ടികളിലുമുണ്ടായ പാർശ്വഫലം. ഓസ്ട്രിയൻ തലസ്ഥാനമായ വിയനയിൽ അഞ്ചിനും 11നുമിടെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.