തിരുവനന്തപുരം: അർബുദ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്കായി വളരെദൂരം യാത്രചെയ്യുന്നത് ഒഴിവാക്കുന്നതിന് ക്രമീകരണം. ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിൽ ചികിത്സ സൗകര്യമൊരുക്കി. ചികിത്സ ലഭ്യമായ 24 ആശുപത്രികളുടെ പട്ടികയും പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം ആർ.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നാണ് കാന്‍സര്‍ ചികിത്സ പൂര്‍ണമായും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാക്കുക. ആർ.സി.സിയിലും മെഡിക്കല്‍ കോളജുകളിലും ലഭിക്കുന്ന അതേചികിത്സ മറ്റിടങ്ങളിലും ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. റീജനല്‍ കാന്‍സര്‍ സെന്ററുകളിലെ ഡോക്ടര്‍മാരുമായി നിരന്തരം സംവദിക്കുന്നതിന് ആശുപത്രികളില്‍ വാട്സ്ആപ് ഗ്രൂപ്പും രൂപീകരിച്ചു. ഇതിലൂടെ രോഗികളുടെ വിവരങ്ങള്‍, ചികിത്സ, ഫോളോഅപ് തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കും. ചികിത്സ സൗകര്യമൊരുക്കിയ ആശുപത്രികൾ: തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ല ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കോഴഞ്ചേരി ജില്ല ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി, പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ല ആശുപത്രി, തൊടുപുഴ ജില്ല ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, പാലക്കാട് ജില്ല ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, കഞ്ചിക്കോട് ഇ.സി.ഡി.സി, തിരൂര്‍ ജില്ല ആശുപത്രി, നിലമ്പൂര്‍ ജില്ല ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ല ആശുപത്രി, തലശേരി ജില്ല ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.