ബംഗളൂരു: എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് കർണാടകയിലും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു.
സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 വിനെതിരെ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധമാർഗങ്ങൾ പാലിക്കുകയാണ് വേണ്ടത്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. കോവിഡ് പോലുള്ള സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിര്, പനി, ജലദോഷം തുടങ്ങിയവയാണ് ലക്ഷണം. ഇതിനാൽ രോഗം സംശയിക്കുന്നവർ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങിക്കഴിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്. കുട്ടികൾ, പ്രായമായവർ, രോഗം പിടിപെടാൻ തക്ക ആരോഗ്യസ്ഥിതിയിലുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.