ഭക്ഷണശീലങ്ങളിലെ ചിട്ടയും ശൈലിയുമാണ് മികച്ച ആരോഗ്യമുള്ളവരുടെ പട്ടികയിൽ എന്നും ജപ്പാൻകാർ മുന്നിൽ നിൽക്കാൻ കാരണമെന്ന് വിദഗ്ധർ. നടന്നുകൊണ്ട് ജപ്പാൻകാർ ഭക്ഷണം കഴിക്കാറില്ലെന്നും ട്രെയിനിൽ സഞ്ചരിക്കുമ്പോൾ സാധാരണ അവർ കഴിക്കാറില്ലെന്നും പറയാറുണ്ട്.
‘ഭക്ഷണത്തിനൊപ്പം അവർ തണുത്ത പാനീയങ്ങൾ കഴിക്കാറില്ല. സൂപ്പ്, ചായ തുടങ്ങിയവയേ അവർ ഭക്ഷണത്തിനൊപ്പം കുടിക്കൂ’ -ഹെൽത്ത് കോച്ച് ശിവാംഗി ദേശായ് പറയുന്നു.
ജപ്പാൻകാരുടെ ഭക്ഷണശീലങ്ങൾ ഇങ്ങനെ പോകുന്നു
- അമിത ഭക്ഷണം തീർത്തും ഒഴിവാക്കും. എന്തെല്ലാം, എത്ര അളവിൽ, ഏതു നേരം എന്നതിൽ കണിശത.
- പ്രഭാതഭക്ഷണത്തിൽ തുടങ്ങി എല്ലാ നേരവും പ്രോബയോട്ടിക്സ് നിർബന്ധം. മിസോ, നാട്ടോ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
- ലീൻ പ്രോട്ടീൻ (പൂരിത കൊഴുപ്പ് അഥവാ ചീത്ത കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങളായ മീൻ, ഗ്രീക്ക് യോഗർട്ട്, വൈറ്റ് മീറ്റ് തുടങ്ങിയവ), മുഴുധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവക്ക് മുൻഗണന.
- പാക്കേജ്ഡ് ഭക്ഷണങ്ങളുടെ ലേബലുകൾ ശ്രദ്ധിക്കും. അമിത പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അത്തരം പാക്കേജ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കും.
- നന്നായി സമയമെടുത്ത് കഴിക്കും. ഇങ്ങനെ കഴിക്കുമ്പോൾ മാത്രമാണ് ആവശ്യമായതിന്റെ അപ്പുറത്തേക്ക് നാം കഴിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ.
- സ്ഥിരമായ ശാരീരിക വ്യായാമം ജപ്പാൻകാർ മുടക്കാറില്ല. ഇൻസുലിൻ വ്യതിയാനം, അമിതവണ്ണം തുടങ്ങിയവയിൽനിന്ന് ചിട്ടയായ വ്യായാമം തടയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.