ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 32,457 പേർക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 375 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
നിലവിലെ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നിലവിൽ 3,61,340 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 151 ദിവസത്തിനിടയിലെ ഏറ്റവും കുറവ് രോഗികളുടെ എണ്ണമാണിത്.
കേരളത്തിൽ മാത്രം 20,224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ 4,365 പേർക്കും രോഗം ബാധിച്ചു.
കുട്ടികൾക്കുള്ള ആദ്യ വാക്സിന് ഇന്നലെ അനുമതി ലഭിച്ചിരുന്നു. 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന സൈഡസ് കാഡിലയുടെ കോവിഡ് വാക്സിനായ സൈകോവ് ഡിക്കാണ് അനുമതി നൽകിയത്. മൂന്ന് ഡോസുള്ള ലോകത്തെ തന്നെ ആദ്യ ഡി.എൻ.എ വാക്സിനാണ് സൈകോവ് ഡി. 66.6 ശതമാനമാണ് ഫലപ്രാപ്തി. സൂചിരഹിത വാക്സിനായതിനാൽ പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നാണ് അവകാശവാദം.
സിറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ കോവിഷീൽഡ്, ഭാരത് ബയോെടക്കിെൻറ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വാക്സിൻ, അമേരിക്കൻ വാക്സിനുകളായ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് 18ന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്സിനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.