ആ​ശുപത്രികൾക്ക്​ നിർദേശം: ‘മരുന്ന്​ സൂക്ഷിപ്പ്​ സുരക്ഷിതമാക്കണം’

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​എ​സ്.​സി.​എ​ൽ സം​ഭ​ര​ണ​ശാ​ല​ക​ളി​ലെ തീ​പി​ടി​ത്തം ദു​രൂ​ഹ​മാ​യി തു​ട​രു​ന്ന​തി​നി​ടെ, ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്ന്​ സൂ​ക്ഷി​പ്പും സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​​ദേ​ശം. മ​രു​ന്നു​ക​ളും കെ​മി​ക്ക​ലു​ക​ളും സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം സൂ​ക്ഷി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ നേ​ര​ത്തേ ത​ന്നെ സ​ർ​ക്കു​ല​ർ ന​ൽ​കി​യി​രു​ന്നു. പ​ല​യി​ട​ത്തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം മാ​ർ​ഗ​നി​ർ​​​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നാ​യി​ട്ടി​ല്ല.

ആ​ശു​പ​ത്രി​ക​ളി​ലെ ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ ശേ​ഖ​രം മ​രു​ന്നു​ക​ളി​ൽ നി​ന്ന് മാ​റ്റി ദൂ​രെ​യാ​യി ഈ​ർ​പ്പം ത​ട്ടാ​ത്ത പ്ര​ത്യേ​ക മു​റി​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ത​​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്. ബ്ലീ​ച്ചി​ങ്​ പൗ​ഡ​റി​നെ കു​റി​ച്ചാ​ണ്​ പൊ​തു​വാ​യ ആ​ശ​ങ്ക​യെ​ങ്കി​ലും നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്​ പ​ഴ​യ സ്​​റ്റോ​ക്കാ​ണ്.

തീ​പി​ടി​ത്ത കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ളി​ലു​ള്ള സ്​​​റ്റോ​ക്ക്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഫ​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ശ​ങ്ക​ക്ക്​ വ​ക​യി​ല്ലെ​ന്ന​താ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ്​ സ​ർ​ക്കു​ല​ർ ന​ൽ​കി​യ​തും.

അ​തേ സ​മ​യം, പ​ല ആ​ശു​പ​ത്രി​ക​ളി​ലും മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പാ​ക​ട്ടെ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ക്ര​മീ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്താ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ദ്ധ​തി വി​ഹി​ത​ത്തി​ലെ​യും ത​ന​ത്​ വ​രു​മാ​ന​ത്തി​ലെ​യും കു​റ​വ് മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ക​ട്ടെ, കൈ​മ​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടെ പ്ര​ശ്ന പ​രി​ഹാ​രം നീ​ളു​ക​യാ​ണ്.

Tags:    
News Summary - Instructions to hospitals-storage of medicines must be safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.