തിരുവനന്തപുരം: കേരള അർബുദ രജിസ്ട്രിക്കായി സംസ്ഥാന വ്യാപകമായി ആശുപത്രികളുടെ ശൃംഖലക്കും മൂന്ന് മേഖലകളായി തിരിച്ച് ജനസംഖ്യാധിഷ്ഠിത വിവരസമാഹരണത്തിനും തീരുമാനം. തിരുവനന്തപുരം ആർ.സി.സി, കൊച്ചിൻ കാൻസർ ആൻഡ് റിസർച് സെൻറർ, മലബാർ കാൻസർ സെൻറർ എന്നിവ കേന്ദ്രീകരിച്ച് ദക്ഷിണ മേഖല, മധ്യമേഖല, വടക്കൻ മേഖല എന്നീ പേരുകളിലാണ് വിവരസമാഹാരം. ജില്ല ഭരണകൂടത്തിെൻറയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിവരശേഖരണ സംവിധാനമൊരുക്കും. സംസ്ഥാനതലത്തിൽ ആരോഗ്യ സെക്രട്ടറി മേൽനോട്ടം വഹിക്കും.
കലക്ടർ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് രക്ഷാധികാരിയുമായി ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കമ്മിറ്റി (ഡി.സി.സി.സി) രൂപവത്കരിക്കുമെന്ന് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. എല്ലാ മെഡിക്കൽ കോളജുകളിലും 1000 ത്തിലേറെ പുതിയ അർബുദ കേസുകൾ പ്രതിവർഷം കൈകാര്യം ചെയ്യുന്ന ജില്ല ആശുപത്രികളിലും ഹോസ്പിറ്റൽ ബെയ്സ്ഡ് അർബുദ രജിസ്ട്രികൾ (എച്ച്.ബി.സി.ആർ) സജ്ജമാക്കാനും നിർദേശമുണ്ട്.
ഇവയെല്ലാം സമന്വയിപ്പിച്ചാണ് കേരള അർബുദ രജിസ്ട്രി തയാറാക്കുക. നിലവിലെ അർബുദ കേസുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക.ദേശീയ അർബുദ രജിസ്ട്രിയുടെ മാതൃകയാകും ഇവിടെയും സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.