കൊച്ചി: കോവിഡ് ചികിത്സക്ക് സർക്കാർ ഹോമിയോ മെഡിക്കൽ കോളജുകൾക്കും ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും അനുമതി നൽകുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി.
കോവിഡ് ചികിത്സക്ക് ഹോമിയോ ഡോക്ടർമാരെ അനുവദിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ സർക്കുലറുകളും മാർഗനിർദേശവും ഉണ്ടായിട്ടും സംസ്ഥാനത്ത് അനുമതി നൽകാത്തത് നിയമവിരുദ്ധമാണെന്ന് കാട്ടി ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഹോമിയോപത്സ് കേരള നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഇത് സംബന്ധിച്ച് സംഘടന സർക്കാറിന് നൽകിയ നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാനാണ് നിർദേശം.
കോവിഡ് പ്രതിരോധിക്കാനും ശമിപ്പിക്കാനും ഹോമിയോപ്പതിക്ക് കഴിയുമെന്ന് ആയുഷ് മന്ത്രാലയത്തിെൻറ സർക്കുലറിലുള്ളതായി ഹരജിയിൽ പറയുന്നു. സുപ്രീംകോടതിയും ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാർക്ക് അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.