കരുനാഗപ്പള്ളി: ആരോഗ്യവകുപ്പിെൻറ കീഴിലുള്ള താലൂക്കാശുപത്രികളിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയകളിൽ അഭിമാനനേട്ടവുമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.
ഡോ. വിഷ്ണുവിെൻറ നേതൃത്വത്തിൽ പത്തോളം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഡോ. സീമയുടെ നേതൃത്വത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 45 വയസ്സുകാരിയുടെ ഏകദേശം അഞ്ച് മാസം വളർച്ചയുള്ള ഗർഭാശയ മുഴകൾ ഉൾെപ്പടെ നീക്കംചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടര മണിക്കൂർ നീണ്ട ശർഭാശയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സ്വകാര്യ ആശുപത്രികളിൽ ഒരു ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണ് താലൂക്കാശുപത്രിയിൽ സൗജന്യമായി നടത്തുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ഇടപെടലിലൂടെ 15 ലക്ഷത്തോളം രൂപയുടെ എൻഡോസ്കോപ്പി ശസ്ത്രക്രിയ ഉപകരണങ്ങൾ സർക്കാറിൽ നിന്നും ലഭ്യമാക്കി. ലാപ്രോസ്കോപ്പി ഉപകരണങ്ങളുൾപ്പടെ നഗരസഭയും ലഭ്യമാക്കിയാണ് താക്കോൽദ്വാര ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയത്.
ആശുപത്രിയിലെ ഗൈനക്കോളജി ഡോ. സീമ, അനസ്തേഷ്യ വിഭാഗം ഡോക്ടർ സോഷിയാസ് എന്നിവരാണ് ഏറെ സങ്കീർണമായ ഗർഭാശയ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ജീവനക്കാരെ ആർ. രാമചന്ദ്രൻ എം.എൽ.എ, നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. പി. മീന, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ ഡോ അനൂപ് കൃഷ്ണൻ എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.