ലിപ് ബാം സ്ഥിരമായി ഉപയോഗിച്ച് ഒരു ദിവസം ഉപയോഗിക്കാതിരുന്നാൽ ചുണ്ടുകൾ വരണ്ട് അസ്വസ്ഥതയുണ്ടാക്കുന്നതായി കണ്ടിട്ടില്ലേ? നല്ല നനവാർന്ന ഫീലിങ് നൽകുന്ന ലിപ് ബാം ഇപ്പോൾ പലരും ഉപയോഗിക്കുന്നു. ചുണ്ടുകളുടെ വരൾച്ചയും വിണ്ടുകീറലും ഒഴിവാക്കാൻ ലിപ് ബാമിനെ ആശ്രയിക്കുന്നവർ കൂടിയിരിക്കുകയാണ്. എന്നാൽ, ഇതിന്റെ സ്ഥിരമായ ഉപയോഗം ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ പറയുന്നു.
‘സ്ഥിരമായ ലിപ് ബാം ഉപയോഗം അഡിക്ഷനിലേക്ക് നയിക്കും. ഇടക്ക് നിർത്തിയാൽ അറിയാം, വരൾച്ച മാറ്റാൻ ചുണ്ടുകൾക്കുള്ള സ്വാഭാവികശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്നത്. അതായത് പുറത്തുനിന്നുള്ള ഏജന്റുകൾ കൊണ്ടല്ലാതെ ഇനി നിങ്ങളുടെ ചുണ്ടുകൾക്ക് ഈർപ്പം നൽകാനാവില്ല’ -മുംബൈയിലെ ഒരു പ്രമുഖ ചർമരോഗ വിദഗ്ധ പറയുന്നു. ലിപ് ബാമിനെ ആശ്രയിക്കുന്നതുമൂലം ചുണ്ടുകൾ സ്വഭാവിക ഈർപ്പം പുറപ്പെടുവിക്കുന്നത് നിർത്തുന്നതിനാലാണ് ഇതുണ്ടാവുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.