മലപ്പുറത്ത് കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധ

മലപ്പുറം: മലപ്പുറത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ കോളജ് വിദ്യാർഥികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ രോഗലക്ഷണങ്ങളുള്ള 55 വിദ്യാർഥികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ മാസം കാക്കനാട്ടെ സ്കൂൾ വിദ്യാർഥികളിലും നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഗുരു​ത​ര വ​യ​റി​ള​ക്ക​മാണ് നോ​റോ വൈ​റ​സ് ബാധ മൂലം അനുഭവപ്പെടുക. വ​യ​റു​വേ​ദ​ന, ഛര്‍ദ്ദി, മ​നം​മ​റി​ച്ചി​ല്‍, പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. ഛര്‍ദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ മൂ​ര്‍ച്ഛി​ച്ചാ​ല്‍ നി​ര്‍ജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഈ ​വൈ​റ​സി​നെ ഭ​യ​ക്കേ​ണ്ട​തുണ്ട്.

വ​ള​രെ​പ്പെ​ട്ടെ​ന്ന് രോ​ഗം പ​ക​രു​ന്ന​തി​നാ​ല്‍ വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​ണം. വൈ​റ​സ് ബാ​ധി​ത​ര്‍ ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം വീ​ട്ടി​ലി​രു​ന്ന് വി​ശ്ര​മി​ക്ക​ണം.

ഒ.​ആ​ര്‍.​എ​സ് ലാ​യ​നി, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം എ​ന്നി​വ ന​ന്നാ​യി കു​ടി​ക്കേ​ണ്ട​തു​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. രോ​ഗം മാ​റി ര​ണ്ട് ദി​വ​സ​ങ്ങ​ള്‍ വ​രെ വൈ​റ​സ് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടു​ള്ളൂ

Tags:    
News Summary - Malappuram college hostel students infected with Noro virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.