ഇടുക്കി: ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ 11 സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് എന്‍ടി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് നിർവഹിച്ചു. ആയുര്‍വേദ ഡിസ്പെന്‍സറികളായ രാജാക്കാട്, മൂന്നാര്‍, വാത്തിക്കുടി, കോടിക്കുളം, കരിമണ്ണൂര്‍, പുറപ്പുഴ എന്നിവയും ഹോമിയോ ഡിസ്പെന്‍സറികളായ കോലാനി, ചില്ലിത്തോട്, പഴയരിക്കണ്ടം, ചുരുളി, രാജകുമാരി എന്നിവയുമാണ് അംഗീകാരത്തിന് അര്‍ഹമായത്.
ജില്ലയിലെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെ നാല് ഘട്ടമായി എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായ പ്രവര്‍ത്തനം നടന്നുവരുന്നതായി ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ജയ്നി, ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത പുഷ്കരന്, നാഷനല്‍ ആയുഷ് മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എം.എസ്. നൗഷാദ് എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായി കര്‍മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതിന്റെ ആദ്യപടിയാണ് ഈ അംഗീകാരം. ഇതിന്റെ ഭാഗമായി വകുപ്പുതല ജില്ല ക്വാളിറ്റി ടീമുകള്‍ രൂപവത്കരിച്ചു. എന്‍.എ.ബി.എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലതല നോഡല്‍ ഓഫിസര്‍മാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.